'ഷെയ്ക്ക് യുവര്‍ ബുട്ടിയ' ഫൈന്‍ഡിംഗ് ഫാനിയിലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു
മുംബൈ: കന്യകാ വിവാദവുമായി വാര്‍ത്താപ്രാധാന്യം നേടിയ ബോളിവുഡ് ചിത്രം ഫൈന്‍ഡിംഗ് ഫാനിയിലെ രസകരമായ ഒരു ഗാനം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു. സെപ്തംബര്‍ ഒന്നിന് ഇന്ത്യയിലും 12ന് വിദേശത്തും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ വിഷ്വലും വരികളും ഏറെ രസകരമാണ്. നടീനടന്മാരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
നസ്‌റുദീന്‍ ഷാ, ഡിംബിള്‍ കപാഡിയ, പങ്കജ് കപൂര്‍, ദീപികാ പദുകോണ്‍, അര്‍ജ്ജുന്‍ കപൂര്‍, ആനന്ദ് തിവാരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ എല്ലാവരും തന്നെ ഷെയ്ക്ക് യുവര്‍ ബുട്ടിയ എന്ന ഗാനത്തില്‍ കാര്‍ട്ടൂണുകളായി എത്തുന്നുണ്ട്. ഗാനം യു ട്യൂബില്‍ റിലീസ് ചെയ്ത് ആറു ദിവസം കഴിയുമ്പോഴേക്കും ഏകദേശം 6 ലക്ഷത്തിലധികം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.
ഷെയ്ക്ക് യുവര്‍ ബൂട്ടിയ സോഗ് പാടിയിരിക്കുന്നത് ദിവ്യകുമാറാണ്. സച്ചിന്‍ജിഗാര്‍, മത്തിയാസ് ഡൂപ്ലീസ്, സച്ചിന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. ഹോമി അഡ്ജാനി സംവിധാനം ചെയ്ത സിനിമ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തുന്നത്.
ഞാന്‍ കന്യകയാണെന്ന് ചിത്രത്തിലെ ദീപികയുടെ കഥാപാത്രം പറയുന്ന ഭാഗം അശ്ലീലമാണെന്ന് കാട്ടി സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത് വിവാദമായിരുന്നു. ഈ ഭാഗം നീക്കം ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പദങ്ങള്‍ നേരത്തെയും പല സിനിമകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംവിധാകന്റെ വാദം.


Click it and Unblock the Notifications