നടി ഭാവനയുടെ സിനിമയുടെ ലൊക്കേഷനില്‍ വമ്പന്‍ തീപിടുത്തം! സെറ്റിലുണ്ടായിരുന്ന 400 പേരും രക്ഷപ്പെട്ടു

നടി ഭാവന നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത് താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ സെറ്റിലുണ്ടായിരുന്നു.

കൃത്യ സമയത്ത് തന്നെ അപകടം തിരിച്ചറിഞ്ഞതോടെ അതിവേഗം അത് നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു. ഇതോടെ ആര്‍ക്കും പരിക്കേള്‍ക്കാതെ എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്. ബജ്‌റംഗി 2 എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ഇവിടെ നടന്നത്.

shivrajkumar

2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്‌റംഗിയുടെ രണ്ടാം ഭാഗമായിട്ടൊരുക്കുന്ന ചിത്രമാണിത്. ഈ വര്‍ഷം ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരിക്കുുന്ന സിനിമയില്‍ ശിവ രാജ്കുമാറഉം ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X