കൂത്തുപറമ്പ് വെടിവെപ്പ് സിനിമയാകുന്നു
കൂത്തുപറമ്പ് വെടിവെപ്പ് സിനിമയാകുന്നു
സപ്തംബര്‍ 01, 2000
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ 1995 നവംബര്‍ 25-ന് നടന്ന വെടിവെപ്പിനെ അടിസ്ഥനമാക്കി മലയാളത്തില്‍ സിനിമയൊരുങ്ങുന്നു. രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവമോഹന്‍ തമ്പിയാണ്.
വിന്‍സ് ടെലിവിഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ. രാമചന്ദ്രന്റെ വരികള്‍ക്ക് കെ.പി. ഉദയഭാനു ഈണം നല്‍കുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ കാര്യം തീരുമാനമായിട്ടില്ല.
ഇതിനകം തന്നെ ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സി.പി.എം ജില്ലാസെക്രട്ടറി ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
കൂത്തുപറമ്പില്‍ വെച്ചു തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട പുഷ്പന്‍ എന്ന യുവാവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ മരിച്ചിരുന്നു.


Click it and Unblock the Notifications