ഫയര്‍മാന്മാരെ കാണാന്‍ മമ്മൂട്ടിയെത്തി

By Aswathi

യഥാര്‍ത്ഥ ഫയര്‍മാന്മാരെ കാണാന്‍ സിനിമയിലെ ഫയര്‍മാന്‍ എത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തൃക്കാക്കരയിലെ അഗ്നിശസേനയുടെ ഓഫീസിലെത്തി ജീവിനക്കാരെ കണ്ടത്. മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്‍ എന്ന ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യാനിരിക്കവെയാണ് മമ്മൂട്ടിയുടെ സന്ദര്‍ശനം.

ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഒരു ഫയര്‍മാന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മമ്മൂട്ടി അടുത്തറിഞ്ഞത്. പരിമിതമായ സാഹചര്യങ്ങളിലും ജനങ്ങളെ രക്ഷിക്കാന്‍ സാഹസികതകള്‍ക്ക് തയ്യാറാവുന്നവരെ നേരിട്ട് കാണാനാണ് മമ്മൂട്ടി തൃക്കാക്കരയില്‍ എത്തിയത്.

Mammootty

ഒരു ഫയര്‍മാന്‍ നേരിടുന്ന ബുദ്ധിമുട്ടികള്‍ പുറംലോകം അറിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദുരന്തം ഒഴിവായെന്ന് ആശ്വസിക്കുന്ന ആളുകള്‍ അതിന് പിന്നില്‍ ജോലി ചെയ്യുന്നവരെ കാണുന്നില്ല. അഗ്നിശമന സേനയുടെ ഓഫീസും വാഹനങ്ങളുമൊക്കെ കണ്ടാണ് മമ്മൂട്ടി മടങ്ങിയത്.

കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ അപകടത്തില്‍ ശരീരത്തില്‍ എഴുപത് ശതമാനം പൊള്ളലേറ്റ വിനോദ് കുമാര്‍ എന്ന ഫയര്‍മാന് പതഞ്ജലി ചികിത്സാകേന്ദ്രത്തില്‍ സൗജന്യ ചികിത്സ നല്‍കാമെന്നും മമ്മൂട്ടി വാഗ്ദാനം നല്‍കി.

ദീപു കരുണാകരനാണ് ഫയര്‍മാന്‍ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനും ഒരു മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. ഒരു ഫയര്‍മാന്റെ കഥപറയുന്ന സിനിമ ആദ്യമായാണ് മലയാളത്തില്‍ ഇറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X