ഈ വര്‍ഷത്തെ മമ്മൂട്ടുടെ ആദ്യ ഹിറ്റ് ഫയര്‍മാനോ? ട്രെയിലര്‍ കാണൂ
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രമാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിഷനാണ് ചിത്രം. 101 എന്ന് ഡയല്‍ ചെയ്യുമ്പോള്‍ ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്. ആപത്തിലും അവനെ രക്ഷിക്കാന്‍ ഒരു ഫയര്‍മാന്‍ എത്തുമെന്ന വിശ്വാസം.
കുഞ്ഞനന്തന്റെ കട, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൈല ഉഷയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി ഉണ്ണി മുകുന്ദനും എത്തുന്നു. സലിം കുമാര്‍, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജനീലാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയുടെ പേര് സൂചിപ്പിക്കുനന്തുപോലെ തന്നെ ഒരു സാഹസികതയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. നഗരത്തിലുണ്ടാകുന്ന വന്‍തീപിടുത്തം അണയ്ക്കുവാന്‍ നേതൃത്വം നല്‍കുന്ന വിജയ് എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കഥയാണ് ഫയര്‍മാന്‍.
ഫയര്‍മാന്റെ ചിത്രീകരണം വളരെ കഷ്ടപാടുള്ളതായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിലെ അധിക രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനോടു മമ്മൂട്ടി കാണിച്ച സഹകരണം വിലമതിക്കാനാവാത്തതായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











