മമ്മൂട്ടിയ്ക്ക് അജിത്തിനെ പേടിയോ?

By Aswathi

ഫെബ്രുവരി ആറിനാണ് മമ്മൂട്ടി നായകനായ ഫയര്‍മാര്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പെട്ടന്ന് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് 13 നേക്ക് നീട്ടിവച്ചു. ഒരു മുന്നറിയിപ്പും കാരണവുമില്ലാതെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതിനെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോഴാണ് കേട്ടത്, മമ്മൂട്ടിയ്ക്ക് അജിത്തിനെ പേടിയാണെന്ന്.

അഞ്ചാം തിയ്യതി റിലീസായ അജിത്ത് ചിത്രം കേരളത്തില്‍ തകര്‍ത്തോടുകയാണ്. ആദ്യ ദിവസം ചിത്രത്തിന്റെ റിവ്യ വന്നതിന് ശേഷമാണ് ഫയര്‍മാന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചത്. എന്നൈ അറിന്താലിന്റെ പുകിലൊന്ന് അടങ്ങിയിട്ട് മതി ഫയര്‍മാന്‍ എന്ന ചിന്തയാവാം റിലീസ് മാറ്റിവയ്ക്കാന്‍ കാരണം.

mammootty-ajith

അല്ലെങ്കിലും ഇപ്പോള്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ കേരളത്തില്‍ തിയേറ്ററുകളില്ലാത്ത അവസ്ഥയാണ്. വിജയ് യുടെ കത്തി, രജനീകാന്തിന്റെ ലിങ്ക, വിക്രമിന്റെ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഈ പുകിലുകള്‍ക്കിടയിലും മിലി എന്ന ചിത്രം പ്രദര്‍ശനം തുടരുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത സ്ഥിതിയാണ്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. ഉണ്ണി മുകുന്ദനും സിദ്ദിഖും ചിത്രത്തില്‍ മര്‍മ്മപ്രധാനമായ രണ്ട് വേഷങ്ങളെ അവതരിപ്പിയ്ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X