»   » ആദ്യ 3ഡി സെക്‌സ് ഫിലിം കാശുവാരും

ആദ്യ 3ഡി സെക്‌സ് ഫിലിം കാശുവാരും

Posted By:
Subscribe to Filmibeat Malayalam
First 3D sex film becomes tourist attraction
ലോകത്തെ ആദ്യ 3ഡി അശ്ലീല സിനിമ തിയറ്ററുകളിലെത്തും മുമ്പെ വാര്‍ത്തകളില്‍ നിറയുന്നു. 3ഡി സിനിമ കാണാനായി ഹോങ്കോങിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ചൈനക്കാരുടെ എണ്ണം ഏറുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ ആറോളം ട്രാവല്‍ ഏജന്റുമാരാണ് സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിയ്ക്കുന്നത്. 2011ലാണ് ലോകത്തെ ആദ്യ 3ഡി പോണ്‍ ഫിലിമായ സെക്‌സ് ആന്റ് സെന്‍ തിയറ്ററുകളിലെത്തുന്നത്.

കര്‍ശന സെന്‍സര്‍ഷിപ്പുള്ള ചൈനയില്‍പ്പോലും ഈ ത്രീഡി ചിത്രം വന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മില്യണ്‍ ഡോളര്‍ ചെലവഴിച്ച് സ്റ്റീഫന്‍ ഷിയു ആണ് സിനിമ നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ സ്വകാര്യപ്രദര്‍ശനത്തിന് വേണ്ടിയും താരങ്ങളെ നേരില്‍കാണാന്‍ സൗകര്യമൊരുക്കുന്നതിനും വേണ്ടി ആറോളം ട്രാവല്‍ ഏജന്റുമാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സ്റ്റീഫന്‍ പറയുന്നു.

ചൈന മെയിന്‍ലാന്റിനെ അപേക്ഷിച്ച് ഹോങ്കോങില്‍ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാണ്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിയ്്ക്കുന്നതിനും പ്രദര്‍ശിപ്പിയ്ക്കുന്നതിനും ഇവിടെ അധികം നിയന്ത്രണങ്ങളില്ല. അതുകൊണ്ട് തന്നെ ചൈനീസ് ജനതയുടെ ഇഷ്ട നഗരങ്ങളിലൊന്നാണ് ഹോങ്കോങ്. പ്രതിവര്‍ഷം ചൈനയില്‍ നിന്നും ഹോങ്കോങിലെത്തുന്ന മൂന്ന് കോടിയാളുകളില്‍ പകുതിയും ഇത്തരം നിയമങ്ങള്‍ തരുന്ന ആനുകൂല്യങ്ങള്‍ മോഹിച്ച് എത്തുന്നവരാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam