ജോര്‍ജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്തിയിട്ട് നാലാണ്ട്, എഴുതി ചേര്‍ത്ത് പുതിയ ചരിത്രം!
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഫാമിലി ത്രില്ലറുകളില്‍ ഒന്നാണ് ദൃശ്യം. ജീത്തു ജോസഫായിരുന്നു കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തിന്റെ അമരക്കാരന്‍. ഡിക്ടറ്റീവ്, മമ്മീ ആന്‍ഡ് മി, മൈ ബോസ്, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം തിയറ്ററിലെത്തിയത് 2013 ഡിസംബര്‍ 19നായിരുന്നു.
മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സസ്‌പെന്‍സ് നിറഞ്ഞ് നില്‍ക്കുന്ന ക്ലൈമാക്‌സുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.

ആദ്യ 50 കോടി
ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടുക എന്നത് ഒരു മലയാള സിനിമയ്ക്ക് അപ്രാപ്യമാണെന്നാണ് ദൃശ്യം ഇറങ്ങുന്നതുവരെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ആ മുന്‍വിധി തകര്‍ക്ക് ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമായി ദൃശ്യം.

നരസിംഹത്തിന് ശേഷം
ദൃശ്യത്തിന് മുമ്പ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട മോഹന്‍ലാല്‍ ചിത്രം നരസിംഹമായിരുന്നു. മലയാളത്തിലെ ആദ്യ 20 കോടി ചിത്രം എന്ന റെക്കോര്‍ഡായിരുന്നു നരസിംഹം അന്ന് സ്വന്തമാക്കിയത്. അതിന് ശേഷം മറ്റൊരു റെക്കോര്‍ഡ് സംഭവിച്ചത് ദൃശ്യത്തിലൂടെയായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു രണ്ട് ചിത്രങ്ങളും നിര്‍മിച്ചത്.

രണ്ടക്കം കടന്നു
രാശിയുള്ള തുടക്കമായിരുന്നു ദൃശ്യത്തിന്റേത്. നാല് വര്‍ഷത്തിനിപ്പും 50 കോടി ക്ലബ്ബിലെ മലയാള ചിത്രങ്ങളുടെ എണ്ണം പത്തില്‍ എത്തിയിരിക്കുന്നു. ഇവയില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, രാമലീല എന്നീ മൂന്ന് ചിത്രങ്ങളും ഈ വര്‍ഷം പുറത്തിറങ്ങിയവയാണ്.

അഞ്ച് ഭാഷകള്‍
ഇന്ത്യയിലെ നാല് ഭാഷകളിലേക്കാണ് മലയാളത്തിലെ ഈ ഫാമിലി ത്രില്ലര്‍ റിമേക്ക് ചെയ്ത്. തമിഴില്‍ കമല്‍ഹാസന്‍, തെലുങ്കില്‍ വെങ്കിടേഷ്, കന്നടയില്‍ വി രവിചന്ദ്രന്‍, ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു നായകന്മാര്‍. തമിഴില്‍ പാപനാശം, കന്നടയില്‍ ദൃശ്യ, മറ്റ് ഭാഷകളില്‍ ദൃശ്യം എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങിയത്.

ചൈനീസ് ഭാഷയിലേക്ക്
മൂന്ന് വര്‍ഷം പിന്നിട്ട ചിത്രത്തെ തേടി മറ്റൊരു റെക്കോര്‍ഡുകൂടെ ദൃശ്യത്തെ തേടി എത്തി. ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രം കൂടെയാണ് ദൃശ്യം. ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ചൈനീസ് കമ്പനി സ്വന്തമാക്കിയ വിവരം ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരുമാണ് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications