»   » അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍;മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കൊണ്ട് കേക്കുണ്ടാക്കി പൃഥ്വി

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍;മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കൊണ്ട് കേക്കുണ്ടാക്കി പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ഇന്ന് സെപ്റ്റംബര്‍ 8, പൃഥ്വിയുടെ മകള്‍ അലംകൃത മേനോന്റെ ആദ്യത്തെ ജന്മദിനമാണ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരെ ഓര്‍മിപ്പിച്ചത്. മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കൊണ്ടുണ്ടാക്കിയ കേക്കിനൊപ്പം ഒരു അച്ഛനെന്ന നിലയിലെ തന്റെ സന്തോഷം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തുടര്‍ന്ന് വായിക്കാം ആ വിശേഷത്തിലൂടെ...

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കൊണ്ടുണ്ടാക്കിയ കേക്കിനൊപ്പം പൃഥ്വി അച്ഛനെന്ന നിലയിലെ സന്തോഷം പങ്കുവയ്ക്കുന്നു.

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

ട്വിറ്ററിലും പൃഥ്വി ഓര്‍മപ്പെടുത്തി. ഒരു വര്‍ഷം കടന്നു പോയത് അറിയുന്നേയില്ലെന്നാണ് ട്വീറ്റ്

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

2014 സെപ്റ്റംബര്‍ 8 നാണ് പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃത ജനിക്കുന്നത്. ചതയമാണ് ജന്മനക്ഷത്രം

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

സുപ്രിയയാണ് അലംകൃത എന്ന പേര് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണ് അര്‍ത്ഥം. സെന്‍സ് എന്നൊരു അര്‍ത്ഥവുമുണ്ട്.

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

മകളാകണം ജനിക്കുന്നത് എന്ന് പൃഥ്വിയുടെ ആഗ്രഹമായിരുന്നത്രെ. അതുപോലെ സംഭവിച്ചു. ഇപ്പോള്‍ പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം അലംകൃതയെ കേന്ദ്രീകരിച്ചാണ്

അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍

ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്രി പറയുന്നു.

English summary
First Birthday of Prithviraj's daughter Alankritha Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam