»   » മലയാളത്തിലെ ആദ്യത്തെ എ പടം റിലീസ് ആയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നു!

മലയാളത്തിലെ ആദ്യത്തെ എ പടം റിലീസ് ആയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

കലാമൂല്യമുള്ള സിനിമകളില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട്, പ്രേക്ഷകരില്‍ നിന്നും സിനിമയെ അകറ്റി നിര്‍ത്തുന്നു എന്ന തരത്തിലുള്ള വിവാദങ്ങളും ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന കാലമാണിത്. വയലന്റ്‌സും അമിത മേനിപ്രദര്‍ശനവും അശ്ലീല സംഭാഷണങ്ങളുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കണക്കാക്കുന്ന മാനദണ്ഡങ്ങള്‍.

അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും ആദ്യത്തെ എ പടം റിലീസായിട്ട് ജൂലൈ 15 ന് 50 വര്‍ഷം തികയുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തില്‍ പുറത്തിറങ്ങിയ കല്യാണ രാത്രി എന്ന ചിത്രത്തിനാണ് മലയാളത്തില്‍ ഏറ്റവും ആദ്യം സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

 kalyanarathri

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം 1966 ജൂലൈ 15 നാണ് റിലീസ് ചെയ്തത്. സിനിമയില്‍ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടായതിനാലാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കുട്ടികളെ ചിത്രം കാണിക്കരുത് എന്ന പ്രത്യേക നിര്‍ദ്ദേശവും ഉണ്ടായിരുന്നു.

പ്രേം നസീറാണ് മലയാളത്തിലെ ആദ്യത്തെ എ പടത്തിലെ നായകന്‍. ജോസ് പ്രകാശ്, പറവൂര്‍ ഭരതന്‍, അടൂര്‍ ഭാസി, മുതുകളം രാഘവന്‍ പിള്ള, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തി. അക്കാലത്ത് ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് കല്യാണ രാത്രി.

English summary
First A Certified flick in Malayalam turns 50 years

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam