»   » കസബയുടെ ആദ്യ ദിവസത്തെ കലക്ഷന്‍

കസബയുടെ ആദ്യ ദിവസത്തെ കലക്ഷന്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം എന്നാണ് കസബയെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം.

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്


ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2.48 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ എന്നാണ് അനൗദ്യോഗിക വിവരം.


kasaba-collection

ആലീസ് ജോര്‍ജ്ജ് നിര്‍മിച്ച ചിത്രം 150 തിയേറ്ററുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം കസബയുടെ 36 ല്‍ അധികം സ്‌പെഷ്യല്‍ ഷോ കളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


തിക്കും തിരക്കും കൂടുന്നു, കസബയ്ക്ക് ആദ്യ ദിവസം തന്നെ സ്‌പെഷ്യല്‍ ഷോകള്‍


രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്ത് കുമാറാണ് നായികയായത്. സമ്പത്ത്, നേഹ സെക്‌സാന, ജഗദീഷ്, സിദ്ദിഖ്, മഖ്ഹബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു.


കസബയ്‌ക്കൊപ്പം തിയേറ്ററിലെത്തിയ അനുരാഗ കരിക്കിന്‍ വെള്ളത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യ ദിവസം 50 ലക്ഷം രൂപ കലക്ഷന്‍ നേടി.

English summary
First day collection of Kasaba

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam