ഇവിടെ വിരലുകള്‍ സംസാരിക്കും; സംവിധാനം വിജീഷ് മണി
മനുഷ്യരാശിയുടെ ആദ്യത്തെ ഭാഷയായി കരുതപ്പെടുന്ന സൈൻ ലാഗ്വേജിൽ ആദ്യമായി ഒരു സിനിമ വരുന്നു. വിശ്വഗുരു ( ഗിന്നസ്സ് ), പുഴയമ്മ ( പുഴയിൽ മാത്രം ചിത്രീകരണം), നേതാജി ഇരുളഭാഷ (2019 ഇന്ത്യൻ പനോരമ), നമോ സംസ്കൃത ഭാഷ (2020 ഇന്ത്യൻ പനോരമ), മ് മ് മ് കുറുമ്പ ഭാഷ തുടങ്ങി വ്യത്യസ്തമായ ഭാഷയിലും രീതിയിലും സിനിമ സംവിധാനം ചെയ്ത് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത സംവിധായകൻ വിജീഷ് മണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിലെ താരങ്ങള്‍ക്ക് വേണ്ടിയുള്ള ഓഡീഷൻ ചൈന്നെയിൽ ആരംഭിച്ചിട്ടുണ്ട്.

അഭിനയിക്കുന്ന മുഴുവൻ നടീ നടൻമാരും ബധിരമൂക വിഭാഗത്തിൽ നിന്നുള്ള കലാക്കാരൻമാരാണെന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യൻ സിനിമാ മേഖലയിലെ പ്രഗത്ഭ വ്യക്തികളുടെ സൗജന്യ സഹായം ഈ സിനിമയുടെ നിര്‍മ്മാണത്തിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പി. ആർ.ഓ ആതിര ദിൽജിത്ത്
2018ല്‍ പുറത്തിറങ്ങിയ പുഴയമ്മ എന്ന ചിത്രം പുഴയില്‍ മാത്രം ചിത്രീകരിച്ച പരിസ്ഥിതി ചിത്രമാണ്. സാമൂഹ്യപ്രവര്‍ത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തനത്താല്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ബഹ്‌റിന്‍ സ്വദേശി ഫാത്തിമ അല്‍ മന്‍സൂരി ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. മീനാക്ഷി, തമ്പി ആന്റണി, പ്രകാശ് ചെങ്ങല്‍, അനി അരവിന്ദ്, റോജി പി കുര്യന്‍, ഡൊമിനിക് ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
Recommended Video
ഗ്ലാമറസ് ലുക്കില്‍ സാക്ഷി മാലിക്, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications