»   » രണ്ടാമൂഴത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാന്‍ എന്തായിരിക്കും കാരണം, അല്ല പിന്മാറ്റിയതാണോ ?

രണ്ടാമൂഴത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറാന്‍ എന്തായിരിക്കും കാരണം, അല്ല പിന്മാറ്റിയതാണോ ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രണ്ടാമൂഴം. അറുന്നൂറ് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഭീമന്‍ എന്ന കഥാപാത്രമായി എത്തുന്നത്. ബോളിവുഡ് - ഹോളിവുഡ് താരങ്ങള്‍ ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിയ്ക്കുന്നു.

മോഹന്‍ലാലും എസ്എസ് രാജമൗലിയും തമ്മില്‍ കുരുക്ഷേത്രയുദ്ധം, ആമീര്‍ ഖാനും ഷാരൂഖ് ഖാനും രാജമൗലിക്കൊപ്പം?


മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ രണ്ടാമൂഴത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതുവരെ, ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കുമോ, മമ്മൂട്ടിയായിരിക്കുമോ കേന്ദ്ര കഥാപാത്രം എന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു.


വടക്കന്‍ വീരഗാഥയുടെ തുടര്‍ച്ച

വടക്കന്‍പാട്ട് ചിത്രങ്ങളുടെ വലിയ ആരാധകനായ ബോബന്‍ കുഞ്ചാക്കോയാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്റെ ആശയം ഹരിഹരനോട് പറഞ്ഞത്. ഇക്കാര്യം ഹരിഹരന്‍ എംടിയുമായി പങ്കുവച്ചു. പഴയ വടക്കന്‍പാട്ട് ചിത്രങ്ങളുടെ ഫ്രെയിമുകള്‍ കഴുകിമാറ്റി എംടി വടക്കന്‍ വീരഗാഥയ്ക്ക് തിരക്കഥയെഴതി. മമ്മൂട്ടി ചന്തുവായി വേഷമിട്ടു. സിനിമ ഗംഭീര വിജയമായി.


രണ്ടാമൂഴത്തിലേക്ക്

ഒരു വടക്കന്‍ വീരഗാഥയുടെ വിജയം എംടിയ്ക്കും ഹരിഹരനും പുതിയ പ്രതീക്ഷ നല്‍കി. അങ്ങനെ എംടിയുടെ തന്നെ നോവലായ രണ്ടാമൂഴത്തെ സിനിമയാക്കാം എന്ന് ഹരിഹരന്‍ പറഞ്ഞു. മമ്മൂട്ടിയെയാണ് ഹരിഹരന്‍ നായകനായി മനസ്സില്‍ കണ്ടത്.


എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍

എന്നാല്‍ പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ സ്ഥാനത്തു നിന്ന് ഹരിഹരന്‍ മാറി. പരസ്യ സംവിധായകനായ വിഎ ശ്രീകുമാറാണ് രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ റോളില്‍ മോഹന്‍ലാലും എത്തുന്നു.


അണിയറയില്‍ എന്ത് സംഭവിച്ചു?

വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് രണ്ടാമൂഴം. ഹരിഹരനംു എംടിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്നത് തന്നെയായിരുന്നു ആ പ്രതീക്ഷകള്‍ക്ക് കാരണം. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ എങ്ങിനെ എല്ലാം മാറി മറിഞ്ഞു വന്നു. ഹരിഹരന്‍ പിന്മാറിയത് എന്തുകൊണ്ടാവും. മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ നായകനായത് എന്തുകംണ്ടാവും
English summary
First Hero Of Randamoozham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam