ആര്യയും വിജയും ചങ്ങാതിമാര്‍, സംവിധായകന്‍ ഞെട്ടി
ചെന്നൈ: തമിഴില്‍ ആര്യയ്ക്ക് ഇപ്പോള്‍ കൈനിറെയ ചിത്രങ്ങളാണ്. എന്ത് കൊണ്ടാണ് ഈ നടന്‍ ഇത്ര പെട്ടന്ന് സ്റ്റാറായത്. സംശയമൊന്നും വേണ്ട ആര്യയുടെ സ്വഭാവ സവിശേഷത തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. ഒപ്പമഭിനയിച്ച നടിമാര്‍, മലയാളത്തിന്റെ നസ്‌റിയ ഉള്‍പ്പടെയുള്ളവരോട് ആര്യയെപ്പറ്റി ചോദിച്ചല്‍ നല്ലത് മാത്രമേ പറയാനുള്ളൂ.
സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ഈ നടന് ഈഗോയില്ലാത്തതിനാലാണ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ പോലും ക്ഷണിയ്ക്കപ്പെടുന്നത്. എസ് പി ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുറംപോക്ക് എന്ന ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനിടെയാണ് ആര്യയോടുള്ള സംവിധായകന്റെ മതിപ്പ് വര്‍ദ്ധിച്ചത്.

ചിത്രത്തില്‍ ആര്യയും വിജയ് സേതുപതിയുമാണ് നായകര്‍. രണ്ട് നായകര്‍ ചേര്‍ന്നാല്‍ ഈഗോ പ്രശ്‌നമുണ്ടാകുമോ എന്നായിരുന്നു സംവിധായകന്റെ പേടി. എന്നാല്‍ ആര്യയും വിജയും തമ്മിലുള്ള സൗഹൃദം കണ്ട് സംവിധായകന്‍ ഞെട്ടി.
ഒരുമിച്ചുള്ള ഷൂട്ടില്‍ ഇവര്‍ മികച്ച കെമിസ്ട്രിയിലായിരുന്നെന്നും സംവിധായകര്‍. നായകന്‍മാര്‍ ഉറ്റ ചങ്ങാതിമാരെ പൊലെ പെരുമാറിയപ്പോള്‍ പിന്നെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇവരുടെ സൗഹൃദത്തില്‍ പങ്ക് ചേരേണ്ടി വന്നു.
തമിഴില്‍ പൊതുവെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് ഈഗോ തടസമാകാറുണ്ട്. എന്നാല്‍ അജിത്തിന്റെ ആരംഭം ഉള്‍പ്പെടയുള്ള ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചു. സിനിമയിലും വിശാല്‍ ഉള്‍പ്പടെയുള്ള ഉറ്റസുഹൃത്തുക്കള്‍ ആര്യയ്ക്കുണ്ട്.


Click it and Unblock the Notifications











