സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി വീണ്ടും മമ്മൂട്ടി! മുഖ്യമന്ത്രിയായി മെഗാസ്റ്റാറിന്റെ ലുക്ക് പുറത്ത്
കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം ഷൈലോക്കില്‍ നിന്നും ഫസ്റ്റ് ലുക്ക് വന്നത് അതിവേഗമാണ് തരംഗമായി മാറിയത്. കറുപ്പ് ഷര്‍ട്ടും കൂളിങ് ഗ്ലാസുമടക്കം സ്റ്റൈലിഷ് ലുക്കിലായിരുന്നു ഷൈലോക്കില്‍ മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ട് പിന്നാലെ വണ്‍ എന്ന സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്കും വന്നിരിക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വണ്‍.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് വണ്ണിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. രാഷ്ട്രീയക്കാരനായി ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ കൈചൂണ്ടി സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്നുള്ള ചിത്രമായതിനാല്‍ മമ്മൂട്ടിയുടെ മുഖം വ്യക്തമല്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാര്‍. ജോജു ജോര്‍ജ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, തുടങ്ങി നിരവധി താരങ്ങളാണ് വണ്ണില്‍ അണിനിരക്കുന്നത്.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ പ്രധാന ഷൂട്ടിങ്. ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനെ മമ്മൂട്ടി നേരില്‍ പോയി കണ്ടിരുന്നു.


Click it and Unblock the Notifications