»   » സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

Written By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും സംവിധായകന്‍ - നായകന്‍ എന്ന നിലയില്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിവിനും വിനീതും ആദ്യമായി ഒന്നിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് സൗഹൃദത്തിന്റെ കഥയായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് തട്ടത്തിന്‍ മറയത്ത് പോലൊരു മനോഹര പ്രണയ കഥ പറഞ്ഞു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഒരു പക്ക കുടുംബ ചിത്രമാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍


സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

ഇതാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അവരുടെ ജീവിതം, കുടുംബം.. അതാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന് ഈ പോസ്റ്റര്‍ പറയുന്നു.


സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന വിനീത് തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. അതിനിടയില്‍ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുകയും സിനിമ വന്‍ വിജയമായി തീരുകയും ചെയ്തു.


സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

നിവിനും വിനീതും സംവിധായകന്‍- നായകന്‍ എന്ന നിലയില്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇടയില്‍ വടക്കന്‍ സെല്‍ഫി, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

തലശ്ശേരി വിട്ട് നിവിനും വിനീതും ദുബായിലേക്ക് പ്ലെയിന്‍ കയറി. ദുബായിയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒരു കുടുംബ ചിത്രം എന്നതിനപ്പുറം സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.


സൗഹൃദം കഴിഞ്ഞു, പ്രണയം കഴിഞ്ഞു, ഇനി കുടുംബം; ജേക്കബിന്റെ മനോഹരമായ പോസ്റ്റര്‍

നിവിന്‍ പോളിയ്ക്ക് പുറമെ, രണ്‍ജി പണിക്കര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നായിക ഉള്‍പ്പെടയുള്ള മറ്റ അഭിനേതാക്കളുടെ കാര്യം സസ്‌പെന്‍സാണ്. ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ക്കൊണ്ടും അത് നടന്നില്ല. പകരം ഒരു നവാഗതനാണ് ഈ വേഷം ചെയ്യുന്നത്. കാത്തിരിയ്ക്കാം അടുത്തൊരു നിവിന്‍ - വിനീത് മാജിക്കിനായി


English summary
First look poster of Jacobinte Swargarajyam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam