twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ലുക്ക് വൈറലായതിന് പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ആക്ഷനും സാഹസികതയും നിറഞ്ഞ സിനിമ

    By Nimisha
    |

    ഒടിയന്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ താരം ഈ സിനിമ പൂര്‍ത്തിയാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുകയാണ്.

    ഒടിയന്‍ മാണിക്കന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്, ഒടിയനെ കടത്തിവെട്ടുമോ?ഒടിയന്‍ മാണിക്കന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്, ഒടിയനെ കടത്തിവെട്ടുമോ?

    ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!

    ഫേസ്ബുക്കിലൂടെ അല്‍പ്പം മുന്‍പാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

     പുതിയ ലുക്കിന് പിന്നാലെ

    പുതിയ ലുക്കിന് പിന്നാലെ

    അജോയ് വര്‍മ്മ ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്തായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഫസ്‌ററ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുള്ളത്.

    മോഹന്‍ലാല്‍ പുറത്തുവിട്ടു

    മോഹന്‍ലാല്‍ പുറത്തുവിട്ടു

    ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് പോസ്റ്റര്‍ പുറത്തുവന്നത്.

    ആക്ഷനും സാഹസികതയും

    ആക്ഷനും സാഹസികതയും

    മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

    ബോളിവുഡ് പ്രവര്‍ത്തകരോടൊപ്പം

    ബോളിവുഡ് പ്രവര്‍ത്തകരോടൊപ്പം

    ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച് പരിചയമുള്ളവരോടൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റേതായ മികവ് സിനിമയ്ക്കുണ്ടാവുമെന്ന് എന്തായാലും ഉറപ്പിക്കാം.

    മോഹന്‍ലാലിന്‍റെ പോസ്റ്റ് കാണൂ

    അജോയ് വര്‍മ്മ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം.

    English summary
    Mohanlal released the first look poster of Ajoy Varma film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X