ശുഭരാത്രി ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി, 200 ശതമാനം നല്ല സിനിമയായിരിക്കുമെന്ന് ദിലീപിന്റെ ഉറപ്പ്

Recommended Video

ദിലീപിന്റെ 'ശുഭരാത്രി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമായ ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. നൂറ് ശതമാനം ഒരു കുടുംബ ചിത്രമായിരിക്കുമെന്നും 200 ശതമാനം ഫീല്‍ ഗുഡ് മൂവിയായിരിക്കുമെന്നും ദലീപ് ഉറുപ്പ് പറയുന്നു.

 shubhratri

ഒരു അസാധാരണ കഥ (An Unusual Story) എന്ന ടൈറ്റില്‍ ടാഗോടു കൂടിയാണ് പോസ്റ്റര്‍. ദിലീപിനൊപ്പം നായിക അനു സിത്താരയും സിദ്ദിഖും പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നു. ദിലീപ് അല്പം പ്രായക്കൂടുതലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നതെന്ന് പോസ്റ്ററിലെ ലുക്ക് കൊണ്ട് വ്യക്തം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

അബാം മൂവീസിന്റെ ബാനറില്‍ അരോമ മോഹന്‍ നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖന്‍ കെ പിയാണ്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനാണ് വൈശാഖന്‍. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ബിജിപാലാണ്.

നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കെ പിഎസി ലളിത, നാദിര്‍ഷ്, ഹാരിഷ് പേരടി, ശാന്തി കൃഷ്ണ, ആശ ശരത്ത്, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ഷീലു എബ്രഹാം തുടങ്ങിയ ഒരു വന്‍ താരനിരയും ചിത്രത്തിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X