»   » Mammootty: പരോളെത്തിയില്ല, അതിനും മുന്നേ അങ്കിളിന്‍റെ പോസ്റ്റര്‍, വിശ്രമം തരില്ലേയെന്ന് ആരാധകര്‍!

Mammootty: പരോളെത്തിയില്ല, അതിനും മുന്നേ അങ്കിളിന്‍റെ പോസ്റ്റര്‍, വിശ്രമം തരില്ലേയെന്ന് ആരാധകര്‍!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കായി. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോളാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. സാങ്കേതികമായ കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. പരോളിന് ശേഷം അങ്കിളെത്തും. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് ജയറാം നല്‍കിയ എട്ടിന്റെ പണി, പൊതുവേദിയില്‍ പരസ്യമായി മൊട്ടയടിപ്പിച്ചു!


നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അങ്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് പോസ്റ്റര്‍ വൈറലായത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇത്തവണയും നവാഗതനൊപ്പമാണ് അദ്ദേഹം കൈകോര്‍ത്തിട്ടുള്ളത്. നവാഗത സംവിധായകര്‍ക്ക് താരം നല്‍കുന്ന പിന്തുണയെക്കുറിച്ച് നേരത്തെ നിരവധിപേര്‍ വാചാലായിരുന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിലേതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.


അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!


ഫസ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഞായറാഴ്ച രാത്രിയാണ് അങ്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം ഈ പോസ്റ്ററിനെ ഏറ്റെടുത്തിരുന്നു. ഇത് വരെ കണ്ട മെഗാസ്റ്റാര്‍ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇതെന്നുറപ്പിച്ചിരിക്കുകയാണ് ആരാധകലോകം. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. പരോള്‍ കാണാനായി കാത്തിരിക്കുന്നതിനിടയിലാണ് പുതിയ പോസ്റ്ററുമായി മെഗാസ്റ്റാര്‍ എത്തിയത്. കാത്തിരിപ്പിന് അല്‍പം പോലും റസ്റ്റ് തരില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


ഇത് പൊളിക്കുമെന്ന് ആരാധകര്‍

എന്നൊക്കെ നെഗറ്റീവ് റോളില്‍ ഇക്ക എത്തിയിട്ടുണ്ടോ അന്നൊക്കെ ബോക്‌സോഫീസ് കീഴടക്കിയിട്ടേ നിര്‍ത്തിയിട്ടൂള്ളൂ. ഇത്തവണയും അത് തന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്ന പ്രതീക്ഷയും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാല്‍ അങ്കിളും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


ജോയ് മാത്യുവിന്റെ തിരക്കഥ

ഷട്ടറിന് ശേഷം ജോജ്യ മാത്യു തിരക്കഥയൊരുക്കിയ ചിത്രമാണ് അങ്കിള്‍. മികച്ച പ്രതികരണമായിരുന്നു ഷട്ടറിന് ലഭിച്ചത്. കാലിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് തന്നെയായിരുന്നു ഷട്ടറും സൂചിപ്പിച്ചത്.42 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നടനെന്ന നിലയുിലും എഴുത്തുകാരനെന്ന നിലയിലും ഇതിനോടകം തന്നെ കഴിവ് തെളിയിച്ചയാളാണ് ജോയ് മാത്യു. അദ്ദേഹത്തിന്‍രെ തിരക്കഥയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷ വര്‍ധിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.


കൃഷ്ണകുമാര്‍ അഥവാ കെകെ

കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അച്ഛന്‍രെ സുഹൃത്തായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെയാണ് കാര്‍ത്തിക സിനിമയില്‍ തുടക്കം കുറിച്ചത്. ജോയ് മാത്യു, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, കെപിഎസി ലളിത, ഷീല, മുത്തുമണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


മമ്മൂട്ടിയുടെ പോസ്റ്റ് കാണൂ

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


English summary
First look poster of Uncle getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X