ബാന്റ്‌മേളത്തിന് നടുവില്‍ മുന്തിരി മൊഞ്ചന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതാ
നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മഞ്ചന്‍; ~ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബാന്റ്‌മേളങ്ങള്‍ക്ക് നടുവില്‍ നായികയും നായകനും നില്‍ക്കുന്നതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ കാഴ്ച.
ടൂര്‍ണമെന്റ്, ഫ്രൈഡെ, ഒരു മെക്‌സിക്കാന്‍ അപാരത എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത മനേഷ് കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ഗോപിക അനില്‍, കൈരാവി താക്കര്‍ എന്നിവരാണ് നായികാ നിരയിലുള്ളത്. സലിം കുമാര്‍, ദേവന്‍, ആദ്യകാല നായിക സലീമ എന്നിവരും ചിത്രത്തിലെ താരനിരിലുണ്ട്.

പ്രണയത്തിനും സൗഹൃദത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് സംവിധായകന്‍ വിജിത്ത് തന്നെയാണ്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍ എന്നിവര്‍ ചിത്രത്തിന് വേണ്ടി പാടുന്നുണ്ട്. ഷാന്‍ അഫ്‌സാലിയാണ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്.
ചിത്രം വളരെ ലളിതമാണെന്നും പ്രേക്ഷകര്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും സംവിധായകന്‍ പറയുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമറ്റഡിന്റെ ബാനറില്‍ പികെ അശോകനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











