സുരാജും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഉദയ; നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് ടിനി ടോം
ശ്രീനാഥ് ഭാസിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥപാത്രങ്ങളായി എത്തുന്ന ഉദയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നവാഗതനായ ധീരജ് ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും വിജീഷ് വിശ്വവും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
വി വി എം മൂവിസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചലച്ചിത്ര താരം ടിനി ടോം ആദ്യമായി നിര്‍മാണ രംഗത്തേക്ക് ചുവടു വെക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരുപ്രത്യേകത. ജേക്‌സ് ബിജോയ് സംഗീതവും അരുണ്‍ ഭാസ്‌ക്കര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സുനില്‍ എസ് പിള്ളയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

അനുഗ്രഹീതന്‍ ആന്റണിയാണ് സുരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്‌നും ഗൗരി കിഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗരി കിഷന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ആന്റണിയായി സണ്ണി എത്തുമ്പോള്‍ സഞ്ജന എന്ന കഥാാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Recommended Video
സുമേഷ് ആന്റ് രമേഷ് എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്‍. കൊവിഡ് ഭീതിയില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചിത്രം ഒ ടി ടി ഫ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്.


Click it and Unblock the Notifications











