നവദമ്പതിമാരായി വിവാഹവേഷത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും; ചിത്രം പുറത്ത് വിട്ട് പൃഥ്വിരാജ്

ഈ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. പിന്നാലെ സുരാജ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

സിനിമയുടെ പ്രഖ്യാപനം നടന്നതിന് തൊട്ട് പിന്നാലെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ തരംഗമുണ്ടാക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വിവാഹവേഷത്തില്‍ നില്‍ക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും നിമിഷ സജയന്റെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 സുരാജിന്റെ അടുത്ത സിനിമ

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മഹത്തായ ഭാരതീയ അടുക്കള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പോസ്റ്ററില്‍ നവദമ്പതികളായിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയുമാണ് കാണിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. നേരത്തെയും ഭാര്യ ഭര്‍ത്താക്കന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി വാങ്ങിയ താരങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

സുരാജിന്റെ അടുത്ത സിനിമ

മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ പ്രഗത്ഭരായ താരങ്ങളാണ് സിനിമയുടെ പിന്നണിയിലുള്ളതെന്നുള്ള സന്തോഷവമുണ്ട്. 2013ല്‍ 'പേരറിയാത്തവരി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ലെ മികച്ച നടിയുടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ താരമാണ് നിമിഷ സജയന്‍. മുന്‍പ് ജിയോ ബേബി ഒരുക്കിയ 'കുഞ്ഞു ദൈവം', 'രണ്ട് പെണ്‍കുട്ടികള്‍' സിനിമകളിലെ പ്രകടനത്തിന് ആദിഷ് പ്രവീണ്‍, അന്ന ഫാത്തിമ എന്നിവരും അംഗീകാരം നേടിയിരുന്നു.

സുരാജിന്റെ അടുത്ത സിനിമ

മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിക്കുന്നത്. മാത്യു പുളിക്കന്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കലാസംവിധാനം നിര്‍വ്വഹിക്കുന്നത് ജിഥിന്‍ ബാബു മാന്നാറാണ്. ധന്യ ബാലകൃഷ്ണനാണ് കോസ്റ്റ്യൂം ഒരുക്കുന്നത്. സിനോയ് ജോസഫ് ആണ് സൌണ്ട് മിക്‌സിംഗ് ചെയ്യുന്നത്. സൌണ്ട് ഡിസൈന്‍ ടോണി ബാബുവാണ് നിര്‍വ്വഹിക്കുന്നത്. കോറിയോഗ്രഫി നിര്‍വ്വഹിക്കുന്നത് സാബു ജോര്‍ജ്ജാണ്. ഷിനോയ് ജി തലനാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

 സുരാജിന്റെ അടുത്ത സിനിമ

നിഥിന്‍ പണിക്കരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അഖില്‍ ആനന്ദന്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ് എന്നിവരാണ് അസ്സോസിയേറ്റ് ഡയറക്ടര്‍മാര്‍. ബീന ജിയോ ക്രിയേറ്റീവ് ഹെഡാണ്, പ്രൊജക്ട് ഡിസൈനര്‍ നിഷിത കല്ലിങ്കലും ജെ ജെ എബ്രഹാമും ചിയാന്‍ പ്രതീക് തുടങ്ങിയവര്‍ സ്റ്റില്‍സും കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം സാലു കെ തോമസ്. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സംഗീതം സൂരജ് എസ് കുറുപ്പാണ് ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X