»   »  മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍, നിങ്ങള്‍ കാത്തിരിക്കുന്നത് ഉടന്‍ എത്തും!!

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍, നിങ്ങള്‍ കാത്തിരിക്കുന്നത് ഉടന്‍ എത്തും!!

By: Sanviya
Subscribe to Filmibeat Malayalam

ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഗസ്റ്റ് 15ന് പുറത്തിറങ്ങും.

കബടി കളിക്കാരന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ആക്ഷേപ ഹാസ്യ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒത്തിരി പ്രത്യേകതകളുണ്ടെന്നാണ് അറിയുന്നത്.


thoppiljoppan

മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാജു നവോദയ, ജൂഡ് ആന്റണി ജോസഫ്, ബേബി അക്ഷര എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.


ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് ജീവനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
First Look Poster Of Thoppil Joppan To Be Out Soon!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam