»   » ആഷിഖ് അബുവിന്റെ പ്രണയ ചിത്രം മായാനദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍...

ആഷിഖ് അബുവിന്റെ പ്രണയ ചിത്രം മായാനദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍...

Posted By:
Subscribe to Filmibeat Malayalam

റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മായാനദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമല്‍ നീരദിന്റെ കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൊവിനോയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും മായാനദിയെന്ന് വിളിച്ച് പറയുന്ന പോസ്റ്റര്‍ വളരെ കളര്‍ ഫുള്ളായ പശ്ചാത്തലത്തിലുള്ളതാണ്.

ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്, അതും ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ച? എന്തിനാണീ കൊല്ലാക്കൊല..?

പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെങ്കില്‍ ഗ്ലാമറാകണം, എത്ര വേണെങ്കിലും ചുംബിക്കുമെന്നും തെന്നിന്ത്യന്‍ നായിക..

mayaanadhi

പൂജ റിലീസായി തിയറ്ററിലെത്തിയ തരംഗത്തിന് ശേഷം തിയറ്ററിലേക്ക് എത്താനിരിക്കുന്ന ചിത്രമാണ് മായാനദി. തരംഗത്തിലെ പ്രകടനം ടൊവിനോയ്ക്ക് ഒട്ടേറെ പ്രേക്ഷക നിരൂപക പ്രശംസ നേടിക്കൊടുത്തിരുന്നു. ദിലീഷ് നായരും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം എന്ന് ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ടെക്കികളുടെ പ്രണയ കഥ പറയുന്ന ചിത്രം നഗര പശ്ചാത്തലത്തിലുള്ളതാണ്. കൊച്ചി, മധുര എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സന്തോഷ് ടി കുരുവിളയ്‌ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം.

English summary
Tovino Thomas starrer Mayaanadhi first look poster is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam