»   » മഡോണ സെബാസ്റ്റ്യന്‍ ഹോളിവുഡ് ചിത്രത്തില്‍; റൊമാന്റിക്കായ ട്രെയിലര്‍ കാണാം

മഡോണ സെബാസ്റ്റ്യന്‍ ഹോളിവുഡ് ചിത്രത്തില്‍; റൊമാന്റിക്കായ ട്രെയിലര്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റ്യന്‍ ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ച കാര്യം ചിലരെങ്കിലും അറിഞ്ഞിരിയ്ക്കും. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സംസാരവിഷയം.

ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ 2 മിനിട്ട് 54 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിയ്ക്കുന്നത്. നയകന്റെയും നായികയുടെയും ഫോണ്‍ സംഭാഷണമാണ് ട്രെയിലര്‍.

madonna

സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിയ്ക്കുന്നത് നിഥിന്‍ നാഥാണ്. വിപിന്‍ ചന്ദ്ര ഛായാഗ്രാഹണവും ഗോവിന്ദ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ദിലീപിനൊപ്പം കിങ് ലയര്‍ എന്ന ചിത്രത്തിലും മഡോണ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച കാതലും കടന്ത് പോകും എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

English summary
First look of the film 'Humans of Someone'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam