തീവണ്ടിയിലെ 'ജീവാംശമായി താനേ നീയെന്നില്‍' എന്ന ഗാനത്തിന്റെ കവര്‍സോങ്ങുമായി മലയാളം ഫിലിമിബീറ്റ്
ഏറ്റവും പുതിയ സിനിമ വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കുമുമ്പില്‍ എത്തിക്കുന്ന മലയാളം ഫിലിമിബീറ്റ് ആദ്യമായി ചെയ്യ്ത മ്യൂസിക് വീഡിയോ റിലീസിങ്ങിനൊരുങ്ങുന്നു. അടുത്ത കാലത്ത് ഇറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ റൊമാന്റിക് ഗാനമായ 'ജീവാംശമായി താനേ നീയെന്നില്‍' എന്നു തുടങ്ങുന്ന ഗാനമാണ് മ്യൂസിക് ബാന്‍ഡ് ആദ്യമായി റീ കമ്പോസ് ചെയ്യ്ത് പുറത്തിറക്കുന്നത്.
ശ്രേയ ഘോഷാൽ,ഹരിശങ്കർ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു.ഫെല്ലിനി ടി.പി സംവിധാനം ചെയ്യ്ത ചിത്രത്തില്‍ ടൊവീനോ തോമസ് ആണ് നായകന്‍. തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് മലയാളം ഫിലിമിബീറ്റ് ഗാനം റീ കമ്പോസ് ചെയ്യ്തിരിക്കുന്നത്.
ജൂലൈ ആദ്യവാരം മ്യൂസിക് വീഡിയോ റിലീസ് ചെയ്യും

ബെംഗളുരുവിലെ ഫോറം മാളില്‍ വെച്ച് ആകസ്‌മികമായി കണ്ടുമുട്ടിയ ഒരുകൂട്ടം യുവാക്കളാണ് മ്യൂസിക് വീഡിയോയ്ക്കു പിറകില്‍. രാഹുല്‍ സലീം ആണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പുതുച്ചേരി ഓടക്കുഴലും ക്രിസ്‌റ്റോ സെബാസ്റ്റിയന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. രജത് പ്രകാശ് ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ആദിത്യന്‍ സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആതുല്‍ പി കൃഷ്ണനാണ് വീഡിയോയുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍.



Click it and Unblock the Notifications