ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ മ്യൂസിക് വീഡിയോ, തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവൂല്ല
സംവിധായകനും നടനുംഗായകനുമായ വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ മ്യൂസിക് വീഡിയോ യൂ ട്യൂബില്‍ റിലീസ് ചെയ്തു. എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവൂല്ല എന്ന ഗാനത്തിന്റെ വീഡിയോ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ മ്യൂസിക് 247 ആണ് പുറത്തു വിട്ടത്.
വിനീത് ശ്രീനിവാസനും ഷാന്‍ രഹമാനും ചേര്‍ന്നാലപിച്ച ഗാനം പുതു തലമുറയുടെ മിശ്രിതമായ മനോഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. പ്രിജിത് കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ക്യാമറാമാന്‍ വിപിന്‍മോഹന്റെ മകളും ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മഞ്ജിമയാണ് ചിത്രത്തിലെ നായിക. തലശേരി കേന്ദ്രീകരിച്ച് ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ്മാധവ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളുടെ ടീം വര്‍ക്ക് വീണ്ടും പ്രേക്ഷകര്‍ക്ക് കാണാം.


Click it and Unblock the Notifications











