ഫഹദിനൊപ്പമുള്ള ആദ്യ സീന്‍ രസകരം: ദുല്‍ഖര്‍
മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും. പിതാക്കന്മാരുടെ പെരുമയുമായി സിനിമയിലെത്തിയ രണ്ടുപേരും തങ്ങള്‍ കഴിവുള്ളവരാണെന്ന് പലവട്ടം തെളിയിച്ചുകഴിഞ്ഞു. രണ്ട് തരത്തിലുള്ള അഭിനയശൈലി പിന്തുടരുന്ന രണ്ടുപേരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്.
കുട്ടിക്കാലം മുതല്‍ പരസ്പരം അറിയാവുന്ന രണ്ടുപേരും ഒരു ആഘോഷം പോലെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണദിവസങ്ങള്‍ കൊണ്ടാടിയത്. ഫഹദുമൊന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം രസകരമായിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്. രണ്ടുപേരും ഒന്നിച്ചുള്ളൊരു ചിത്രത്തിന് ലഭിയ്ക്കുന്ന ശ്രദ്ധയും പബ്ലിസിറ്റിയും കണ്ട് തങ്ങള്‍ അതിശയിച്ചുവെന്നും ദുല്‍ഖര്‍ പറയുന്നു.

ആദ്യമായി രണ്ടുപേരും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഷാനുവിന്റെ അടുത്തുചെന്ന് നമ്മള്‍ രണ്ടുപേരും ഒന്നിച്ചഭിനയിക്കുമ്പോള്‍ ഇത്രയേറെ അത് ശ്രദ്ധിക്കപ്പെടുമെന്ന് എന്നെങ്കിലും വിചാരിച്ചിരുന്നോയെന്ന് ചോദിച്ചു, ഇല്ലെന്നായിരുന്നു ഷാനുവിന്റെ മറുപടി. എന്തായാലും ആ അനുഭവം ഇന്ററസ്റ്റിങ് ആയിരുന്നു. ഞങ്ങള്‍ അത് ശരിയ്ക്കും ആസ്വദിച്ചു- ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
ദുല്‍ഖര്‍, ഫഹദ് എന്നിവര്‍ക്കൊപ്പം നിവിന്‍ പോളി, നസ്രിയ നസീം, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് മെയ് 30നാണ് തിയേറ്ററുകളിലെത്തുന്നത്. മെയ് 23ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം രജനീകാന്തിന്റെ കൊച്ചടിയാന്‍ എന്ന ചിത്രത്തിന്റെ വൈഡ് റിലീസ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു.


Click it and Unblock the Notifications