മഞ്ജുവിനെ പിന്തുടര്‍ന്ന് മോഹന്‍ലാല്‍, എന്നും എപ്പോഴിലെയും ആദ്യ പാട്ട്

By Aswathi

എന്നും എപ്പോഴും എന്ന ചിത്രത്തിലെ ആദ്യ പാട്ട റിലീസ് ചെയ്തു. പുലരി പെണ്ണേ എന്ന് തുടങ്ങുന്ന പാട്ടില്‍ മഞ്ജുവിനെ പിന്തുടരുന്ന മോഹന്‍ലാലിനെയാണ് കാണുന്നത്. മഞ്ജു അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിനുവേണ്ടിയുള്ളതാണ് ഗാനരംഗം.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിദ്യ സാഗറാണ്. വിജയ് യേശുദാസാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഈ ന്യൂ ജനറേഷന്‍ കാലത്ത് കേള്‍ക്കാന്‍ ആഗ്രഹിയിക്കുന്ന ഒരു നല്ല മലയാളം പാട്ട് എന്നാണ് പ്രേക്ഷകാഭിപ്രായം.

ennum-eppozhum

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നെയില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മാര്‍ച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

അതേ സമയം നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവുമായാണ് മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഏറ്റമുട്ടല്‍. 27 ന് തന്നെയാണ് ഒരു വടക്കന്‍ സെല്‍ഫിയും തിയേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞ ദിവസം തന്നെ റിലീസ് ചെയ്ത വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ലെന്ന പാട്ട് റെക്കോര്‍ഡുകള്‍ ലക്ഷ്യമാക്കി യൂട്യൂബില്‍ മുന്നേറുകയാണ്. 76,302 ആളുകള്‍ ഇതിനോടകം പാട്ട് കണ്ടു കഴിഞ്ഞു. അതേ സമയം എന്നും എപ്പോഴിലെയും പാട്ട് കണ്ടത് 35,256 പേരാണ്. അതില്‍ നിങ്ങളും ഒരംഗമായിരിക്കട്ടെ, കേള്‍ക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X