»   » മമ്മൂട്ടിയുടെ അച്ചാ ദിനിലെ ആദ്യത്തെ പാട്ടിറങ്ങി, ദേ അതില്‍ ദുല്‍ഖര്‍!!

മമ്മൂട്ടിയുടെ അച്ചാ ദിനിലെ ആദ്യത്തെ പാട്ടിറങ്ങി, ദേ അതില്‍ ദുല്‍ഖര്‍!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു, ഒന്നിക്കുന്നു എന്ന് പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായല്ലോ. ഇതുവരെ അങ്ങനെ ഒരു സംഭവം നടന്നില്ല. ദേ ഇപ്പോള്‍ അച്ചാ ദിന്‍ എന്ന ചിത്രത്തിലെ ആദ്യ പാട്ട് റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ അതില്‍ ദുല്‍ഖര്‍!!

ദുല്‍ഖര്‍ അല്ല, ദുല്‍ഖറിന്റെ വലിയ ഫ്ളക്‌സ് ബോര്‍ഡ്. 'നാട്ടിലൂടെ...' എന്ന് തുടങ്ങുന്ന പാട്ടിലെ രംഗങ്ങളില്‍ ഏറ്റവും ആകര്‍ഷണമായി തോന്നിയത് ദുല്‍ഖറിന്റെ ഫ്ളക്‌സ് കാണിക്കുന്ന ഈ രംഗമാണ്.


achadin

മമ്മൂട്ടിയ്‌ക്കൊപ്പം മാന്‍സി ശര്‍മയും ഗാന രംഗത്തെത്തുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ച ദിന്‍.


ജി വേണു ഗോപാലാണ് നാട്ടിലൂടെ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയിരിക്കുന്നു. പ്രദീപ് നായരുടെ ക്യാമറകണ്ണികളിലൂടെ കൊച്ചിയുടെ സൗന്ദര്യവും ഗാനരംത്ത് അറിയുന്നുണ്ട്. കണ്ടു കൊണ്ട് കേട്ടു നോക്കൂ...


English summary
First song from Acha Din by Marthadan staring Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam