For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറ്റത്തൊരു മൺകൂട്....കൂട്ടിന്നൊരു വെൺപ്രാവ്... 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്

  |

  ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനം പുറത്ത്. കാറ്റത്തൊരു മൺകൂട്....കൂട്ടിന്നൊരു വെൺപ്രാവ് എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി.കെ.ഹരിനാരായണന്‍റേത് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
  ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ​പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

  jayasurya Image

  യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

  ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും മേരി ആവാസ് സുനോ. മഞ്ജു വാര്യർ- ജയസൂര്യ കോമ്പിനേഷൻ ആദ്യമായാണ്. അത് പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നുറപ്പാണ് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

  ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

  ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ

  Jayasurya's reaction to Winning Best Actor Award For Vellam Movie | FilmiBeat Malayalam

  മൂന്ന് മാസം മുമ്പ് എന്റെ അമ്മ മരിച്ചപ്പോള്‍ എന്നെ ആശ്വസിപ്പിച്ച ശാരദേച്ചി, അമ്മയുടെ അടുത്തേക്ക്...

  Read more about: movie
  English summary
  First Song From Manju Warrier And Jayasurya Starrer Meri Awaaz Suno Is Already A Hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X