വിക്രമാദിത്യനിലെ ആദ്യ ഗാനം വന്നു, ഹിറ്റ്
ലാല്‍ ജോസിന്റെ പുത്തന്‍ ചിത്രമായ വിക്രമാദിത്യനിലെ ആദ്യ ഗാനം പുറത്തുവന്നു. സാള്‍ട്ട് ആന്റ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിന്‍... എന്നു തുടങ്ങുന്ന വ്യത്യസ്തമായ ഗാനം ആലപിച്ച് ശ്രദ്ധേയയായ പുഷ്പവതിയാണ് വിക്രമാദിത്യനിലെ ഈ ഗാനം പാടിയിരിക്കുന്നത്.
മാനത്തെ ചന്ദനക്കീറ് എന്ന് തുടങ്ങുന്ന ഗാനം നാടന്‍ ശൈലിയില്‍ ചെയ്തിരിക്കുന്ന ഗാനമാണ്. ചിത്രത്തിലെ തമാശരംഗങ്ങളും നൊസ്റ്റാള്‍ജിയയുമെല്ലാം കോര്‍ത്തൊരുക്കിയിരിക്കുന്നതാണ് ഈ ഗാനത്തിന്റെ രംഗങ്ങള്‍. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് ഗാനത്തിന്റെ വരികള്‍.
ബിജിബാലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പറിന്റെ സംഗീതവും ബിജിബാലിന്റേതായിരുന്നു. ഗാനം ഇതിനകം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ തരംഗമായിക്കഴിഞ്ഞു.
ഇതിനിടെ വിക്രമാദിത്യന്റെ ഒഫീഷ്യല്‍ ട്രെയിലറും രംഗത്തെത്തിയിട്ടുണ്ട്. എല്ലാറ്റിനും ഗംഭീരവരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്. നമിതയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിവിന്‍ പോളി, അനൂപ് മേനോന്‍, ലെന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











