2008ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്
ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റിലെ നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. അത് ദിലീപിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി ഒരുക്കിയ ഒരു ചിത്രവുമല്ല. ഈ നാല് സൂപ്പര്‍താരങ്ങളുടെയും ഈ വര്‍ഷത്തെ ചിത്രങ്ങള്‍ റിലീസ് ചെയ്തു കഴിഞ്ഞെങ്കിലും അവയ്ക്കൊന്നും 2008ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റാവാന്‍ കഴിഞ്ഞില്ല.
മമ്മൂട്ടിയുടെ രൗദ്രവും മോഹന്‍ലാലിന്റെ കോളജ് കുമാരനും ദിലീപിന്റെ കല്‍ക്കത്താ ന്യൂസും സുരേഷ് ഗോപിയുടെ സൗണ്ട് ഒഫ് ബൂട്ടും ജനവരി, ഫിബ്രവരി മാസങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ്. രൗദ്രം നിലവാരമില്ലാത്ത ചിത്രമായിരുന്നിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനായി. എങ്കിലും സൂപ്പര്‍ഹിറ്റെന്ന് വിശേഷിപ്പിക്കാവുന്ന വിജയം ഈ ചിത്രത്തിന് നേടാനായില്ല.
മോഹന്‍ലാലിന്റെ കോളജ് കുമാരന്‍ ഒരു ബോക്സോഫീസ് ദുരന്തമാണ്. കാലഘട്ടത്തിനു ചേരാത്ത കഥയും കസര്‍ത്തുകളുമായി ഈ ചിത്രം അര്‍ഹിക്കുന്ന പരാജയം ഏറ്റുവാങ്ങി. ദിലീപിന്റെ കല്‍ക്കത്താ ന്യൂസ് ശരാശരിയില്‍ ഒതുങ്ങി. നിലവാരത്തിലും ഈ ബ്ലെസ്സി ചിത്രം ശരാശരി മാത്രം. ചിത്രത്തിന്റെ ഉയര്‍ന്ന ബജറ്റ് കണക്കിലെടുക്കുമ്പോള്‍ നിര്‍മാതാവിന് കൈപൊള്ളിയെന്നു തന്നെ പറയണം.
സുരേഷ് ഗോപിയുടെ സൗണ്ട് ഒഫ് ബൂട്ട് പരാമര്‍ശ യോഗ്യമല്ലാത്ത ഒരു ചിത്രമായി കടന്നുപോയി. ആ ചിത്രത്തിന്റെ കടന്നുവരവും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരാജയമായി നിലംപതിച്ചതും ഒരു സംഭവമേ ആയില്ല. ഒരു പതിവ് സുരേഷ് ഗോപി ചിത്രമെന്ന നിലയില്‍ പ്രതീക്ഷിച്ചതു തന്നെയാണ് ബൂട്ടിന്റെ കാര്യത്തിലുമുണ്ടായത്.
ഈ ചിത്രങ്ങളെയൊക്കെ നിഷ്പ്രഭമാക്കി ഒരു യുവതാര ചിത്രമാണ് ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുന്നത്. അതും മുടക്കുമുതലിറക്കാന്‍ പ്രമുഖ നിര്‍മാതാക്കളൊന്നും ധൈര്യപ്പെടാഞ്ഞ ഒരു ചിത്രം!
അടുത്ത പേജ്-


Click it and Unblock the Notifications