പരീക്ഷണമോ, പോക്കറ്റില്‍ പണമുണ്ടോ?
വിനീത് ശ്രീനിവാസനും വിനുമോഹനും നായകന്‍മാരായ, ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതി ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളാണ് ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്. ആദ്യത്തെ ഇരുപത് ദിവസത്തിനുള്ളില്‍ തന്നെ മുടക്കുമുതലായ രണ്ടു കോടി രൂപ ഈ ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു.
വിഷു വരെ സൈക്കിളിന്റെ അനായാസമായ കുതിപ്പ് തുടരും. വിഷുവിന് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെത്തുന്നതു വരെ കാര്യമായൊരു മത്സരവുമില്ലാതെ മികച്ച പ്രേക്ഷകാഭിപ്രായത്തിന്റെ പിന്തുണയില്‍ ഈ ചിത്രത്തിന് പ്രദര്‍ശനം തുടരാനാവും. ഇപ്പോഴും 80-90 ശതമാനം നിറഞ്ഞ തിയേറ്ററുകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ പോവുന്ന വന്‍കിട നിര്‍മാതാക്കള്‍ക്ക് കൈപൊള്ളുമ്പോള്‍ സൈക്കിള്‍ പോലുള്ള സംരംഭങ്ങള്‍ അസാധാരണ വിജയം നേടുന്നത് കൗതുകമുള്ള കാഴ്ച തന്നെ. ഒരു നിര്‍മാതാവിനെ കിട്ടാതെ വന്നപ്പോള്‍ പലരെയും സഹകരിപ്പിച്ച്, ഒപ്പം തങ്ങളുടെ പോക്കറ്റില്‍ നിന്നു കൂടി പണമിറക്കി സംവിധായകന്‍ ജോണി ആന്റണിയും തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും യാഥാര്‍ത്ഥ്യമാക്കിയ ചിത്രമാണിത്. ആ ചിത്രം അര്‍ഹിക്കുന്ന വിജയവുമായി ബോക്സോഫീസില്‍ കുതിക്കുന്നു.
പരീക്ഷണങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറിച്ചിന്തിക്കാന്‍ തയ്യാറാവുമോ? ഒരു സൈക്കിളിന്റെയോ ഒരു ക്ലാസ് മേറ്റ്സിന്റെയോ വിജയം കണ്ട് മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് ബുദ്ധിയുദിക്കുമെന്ന് കരുതുന്നത് ബുദ്ധിയില്ലായ്മയായിരിക്കും. എങ്കിലും സൈക്കിള്‍ പോലെ ധീരമായ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന അണിയറപ്രവര്‍ത്തകര്‍ മലയാളത്തിലുണ്ടെന്നത് ആശ്വാസകരമാണ്.
മുന്‍ പേജ്-


Click it and Unblock the Notifications