Just In
- 11 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 36 min ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 50 min ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 2 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സയലന്‍സിന്റെ ആദ്യ ടീസര്‍ പുറത്ത്
വലിയൊരു ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ലോ പോയിന്റുകളുമായി എത്തുന്ന വികെ പ്രകാശ് ചിത്രം സൈലന്‍സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വൈ വി രാജേഷ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തില്‍ ചില കിഡ്നാപ്പിങ് രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.
മമ്മൂട്ടിയ്ക്കൊപ്പം അനൂപ് മേനോനും ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പൊലീസ് വേഷമാണ് അനൂപിന്റേത്. മുംബൈമലയാളിയായ മോഡല്‍ പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
കുടുംബകഥയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ബാംഗ്ലൂരിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ജഡ്ജമെന്റ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. ഇത് പിന്നീട് സയലന്‍സ് എന്നാക്കിമാറ്റുകയായിരുന്നു.
ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അല്പം നരകയറിയ തലയുമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ സാള്‍ട്ട് ആന്റെ പെപ്പര്‍ സ്റ്റൈല്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.
മമ്മൂട്ടിയും വി കെ പ്രകാശും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. പ്ലാസ സലിമാണ് നിര്‍മ്മാതാവ്.
<center><iframe width="100%" height="315" src="//www.youtube.com/embed/J6fUqlyRbzI" frameborder="0" allowfullscreen></iframe></center>