കൊവിഡ് കാലത്തെ ആദ്യ തീയറ്റര്‍ റിലീസ്, 'ലവ്' തീയറ്ററുകളിലേക്ക് തന്നെ
മമ്മൂട്ടി നായകനായി എത്തിയ ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് തിയേറ്ററുകളിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒക്ടോബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ് റിലീസ് തീയതി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊവിഡ് കാലത്ത് തിയേറ്റര്‍ റിലീനെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും ലവ്. എല്ലാ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം.
ഗോള്‍ഡന്‍ സിനിമയാണ് ചിത്രം ഗള്‍ഫില്‍ റിലീസിനെത്തിക്കുന്നത്. കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്.

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, ഗോകുലന്‍, സുധി കോപ്പ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രം 24 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും വൈറ്റിലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളിലായിരുന്നുചിത്രീകരിച്ചത്.
Recommended Video
ജിംഷി ഖാലിദാണ് ഛായാഗ്രഹണം. എക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഹോം സ്‌ക്രീന്‍ എന്റര്‍ടൈയിന്‍മെന്റും ഗോള്‍ഡന്‍ സിനിമ ജി സി സി യുമാണ് ചിത്രത്തിന്റെ ഗള്‍ഫിലെ വിതരണക്കാര്‍.


Click it and Unblock the Notifications











