തൃശ്ശൂര്‍ ഭാഷ മമ്മൂക്കയ്ക്ക് പ്രശ്നമായിരുന്നു!!പിന്നെ പ്രതീക്ഷിച്ചത് തന്നെ പ്രാഞ്ചിയേട്ടന് സംഭവിച്ചു

Recommended Video

പ്രാഞ്ചിയെട്ടന്റെ ഓർമകളുമായി രഞ്ജിത്ത് | filmibeat Malayalam

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന താരമാണ് മമ്മൂട്ടി. താരത്തിന്റെ ഇതുവരെയുള്ള കരിയർ എടുത്തു നോക്കിയാൽ അത് വ്യക്തമാണ്. കോമഡിയാകട്ടെ സീരിയസ് കഥാപാത്രങ്ങളാകട്ടെ ആക്ഷൻ രംഗങ്ങളാകട്ടെ മമ്മൂട്ടിയുടെ കൈകളിൽ ഭഭ്രമായിരിക്കും. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ഫ്രാഞ്ചിയേട്ടൻ ആന്റ് സെയിന്റ്. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇത്.

തൃശൂർ പശ്ചാത്തലത്തിലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. മമ്മൂട്ടിയുടെ തൃശ്ശൂർ ഭാഷയും ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഒരു പ്രധാനപ്പെട്ട ഹൈലൈറ്റും താരത്തിന്റെ തൃശൂർ സ്ലാങ്ങ് തന്നെയായിരുന്നു. എന്നാൽ തുടക്കത്തിൽ മമ്മൂക്കയ്ക്ക് സ്ലാങ്ങ് പ്രശ്നമായിരുന്നത്രേ. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ര‍ഞ്ജിത്ത് ഇക്കാര്യം വെളിപ്പടുത്തിയത്.

തൃശൂർ ഭാഷ കുഴക്കി

തൃശൂർ ഭാഷ കുഴക്കി

തിരക്കഥ എഴുതുമ്പോൾ സംഭാഷണം എഴുതിയരുന്നില്ല. സെറ്റിൽ വെച്ച് എഴുതുകയായിരുന്നു. മമ്മൂക്കയ്ക്ക് ആദ്യ തൃശ്ശൂർ ഭാഷ പ്രശ്നമായിരുന്നു. ബാക്കിയെല്ലാവരും ഈസിയായി ഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നു. എന്നാൽ മമ്മൂക്ക ഈ ചലഞ്ച് ഏറ്റെടുക്കുമെന്നത് ഉറപ്പായിരുന്നു. കാരണം ഏത് ഭാഷയും വളരെ വേഗം പിടിക്കുന്ന ഒരാളാണ് അദ്ദേഹം. അത് വിചാരിച്ചത് പോലെ സംഭവിക്കുകയും ചെയ്തു.

 മമ്മൂക്കയ്ക്ക് കൺഫ്യൂഷൻ

മമ്മൂക്കയ്ക്ക് കൺഫ്യൂഷൻ

ഷൂട്ട് തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു. താരം ഇതിനെ കുറിച്ചുളള ആശങ്ക വേണുവിനോട് പങ്കുവെയ്ക്കുകയും ചെയ്തു. വേണു ഇതിനെ കുറിച്ച് എന്നോട് ചർച്ച ചെയ്തിരുന്നു. എന്നൽ സിനിമ വരുമ്പോൾ അത് നോക്കാമെന്ന് ഞാൻ പറഞ്ഞു. ഷൂട്ടിങ് ആരംഭിച്ച് ആറ് ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്ക വീണ്ടും വേണുവിനെ വിളിച്ചു. പറഞ്ഞത് തിരിച്ചെടുത്തുവെന്നും ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണെന്നും, താൻ നന്നായി ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.

 ആദ്യമേ ഫിക്സ് ചെയ്തു

ആദ്യമേ ഫിക്സ് ചെയ്തു

മമ്മൂട്ടിയ്ക്കൊപ്പം തന്നെ ഇന്നസെന്റിനേയും ആദ്യമേ ചിത്രത്തിൽ ഉറപ്പിച്ചതായിരുന്നു. ഇന്നസെന്റിനു പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയുകയില്ലായിരുന്നു. ലൊക്കേഷൻ യാത്രയ്ക്കിടെ ഞാനും വേണുവും കൂടിയായിരുന്നു ഇന്നസെന്റിന്റെ വീട്ടിൽ പോയി കണ്ട കഥ പറയുന്നത്.

 ഫ്രാഞ്ചിയേട്ടനെ ആഘോഷിച്ചത്  തൃശൂർക്കാർ

ഫ്രാഞ്ചിയേട്ടനെ ആഘോഷിച്ചത് തൃശൂർക്കാർ

ശരിയ്ക്കും ഫ്രാഞ്ചിയേട്ടനെ ആഘോഷിച്ചത് തൃശൂർക്കാരാണ്. മെല്ലെ മെല്ലെ തുടങ്ങി 100 ദിവസം വിജയകരമായി ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. ഇതു തന്നെയാണ് ഞങ്ങളും പ്രതീക്ഷിച്ചത്.പരിഹസിക്കപ്പെടുന്ന നായകന്‍, വളരെ വളരെ പതുക്കെയാണ് അയാള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്. സ്ഥിരം ഫോര്‍മുലയില്‍ നിന്ന് വ്യത്യസ്തമായ സിനിമ വരുമ്പോള്‍ സ്വീകരിക്കുന്നു. സിനിമ മേഖലയിൽ ഇപ്പോഴുള്ള മാറ്റത്തിന് തുടക്കം കുറിച്ചത് ഫ്രാഞ്ചിയേട്ടനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X