ഫ്രഞ്ച് വിപ്ലവം തിയറ്ററുകളിലേക്ക്; ആദ്യ ഫാന്‍സ് ഷോ ടിക്കറ്റ് കളക്ടര്‍ വാസുകിക്ക്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സണ്ണി വെയിന്‍ നായകനായി എത്തുന്ന ഫ്രഞ്ച് വിപ്ലവം. ഈ മാസം 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഫാന്‍സ് ഷോ ടിക്കറ്റ് തിരുവനന്തപുരം കലക്ടര്‍ ഡോ.വാസുകി ഐ എ എസിന് നല്‍കി സണ്ണി വെയിന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം പത്മ തിയേറ്ററിലാണ് ചിത്രത്തിന്റെ ഫാന്‍സ് ഷോ ഒരുക്കിയിരിക്കുന്നത്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

1990കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം നവാഗതനായ മജീദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. കൊച്ചുകടവ് എന്ന ഗ്രാമത്തില്‍ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്. മീര എന്നാണ് ആര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നത്. ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണി മായ, ശശി കലിംഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്‍വര്‍ അലി, ഷാജില്‍ ഷാ,ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കിയിരിക്കുന്നു. ദീപു പ്രകാശ് എഡിറ്റിങ്ങും വസ്ത്രാലങ്കാരം കുമാര്‍ എടപ്പാളും നിര്‍വ്വഹിക്കുന്നു. അബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ,ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് പോപ്പോയാണ് ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്.ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ലൂമിനേഷന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പുതിയ പരീക്ഷണവുമായി എത്തുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











