twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചൻ ആദ്യം നോ പറഞ്ഞു!! അദ്ദേഹം ഇല്ലാതിരുന്നെങ്കിൽ പെട്ടു പോയേനെ- ലാൽ ജോസ്

    ചിത്രത്തിലെ രംഗങ്ങളൊക്കെ തട്ടിൻ പുറത്തുവെച്ചും മറ്റും ചിത്രീകരിച്ചതാണ്.

    |

    മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. 1997 ൽ ഫാസിൽ ചിത്രമായ അനിയത്തി പ്രാവിലൂടെയാണ് ചാക്കോച്ചൻ മലയാളത്തിൽ എത്തുന്നത്. വർഷങ്ങൾ കഴിയുന്തോറും സിനിമ മേഖലയിൽ മാറ്റങ്ങൾ വന്നുവെങ്കിലും താരം അന്നും ഇന്നും പ്രേക്ഷകരുടെ ആ ചോക്ലേറ്റ് ബോയ് തന്നെയാണ്. നാടൻ കഥാപാത്രങ്ങളും മോഡോൺ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുന്ന ഒരു താരമാണിദ്ദേഹം.

     അരുണിമയാകാൻ തയ്യാറല്ലെന്ന് കങ്കണ!! കാരണം അണിയറിൽ നിന്നുള്ള പ്രശ്നങ്ങൾ... അരുണിമയാകാൻ തയ്യാറല്ലെന്ന് കങ്കണ!! കാരണം അണിയറിൽ നിന്നുള്ള പ്രശ്നങ്ങൾ...

    ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ട് കെട്ട് മലയാള സിനിമയിലെ വിജയ കൂട്ട്കെട്ടുകളിൽ ഒന്നാണ്. എൻസമ്മ എന്ന ആൺകുട്ടി മുതൽ തട്ടുംപുറത്ത് അച്ച്യുതൻ വരെ എത്തി നിൽക്കുമ്പോൾ സംവിധായകൻ- നടൻ എന്ന കെമിസ്ട്രി സിനിമയുടെ വിജയത്തെ എത്രത്തോളം സ്വാധീനിക്കുമെനന് ഇവർ മനസ്സിലാക്കി തരുന്നു. ചാക്കോച്ചൻ നോ പറഞ്ഞ ചിത്രമായിരുന്നു തട്ടിൻ പുറത്ത് അച്ച്യുതൻ. സംവിധായകൻ ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ജമേഷ് കോട്ടക്കൽ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.സംവിധായകന്മാരിടെ ഡിലൈറ്റ് ആക്ടറാണ് ചാക്കോച്ചനെന്നും ലാൽ ജോസ് ഷോയിൽ പറഞ്ഞു

     ബോളിവു‍‍ഡിനെ സാക്ഷിയാക്കി പ്രിയങ്കയ്ക്ക് നിക്കിന്റെ സ്നേഹ ചുംബനം!! മുംബൈയിലെ സംഗീത രാവിൽ നടന്നത്, ബോളിവു‍‍ഡിനെ സാക്ഷിയാക്കി പ്രിയങ്കയ്ക്ക് നിക്കിന്റെ സ്നേഹ ചുംബനം!! മുംബൈയിലെ സംഗീത രാവിൽ നടന്നത്,

     മൂന്നാമത്തെ  സിനിമ

    മൂന്നാമത്തെ സിനിമ

    2010 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് ലാൽ ജോസിന്റെ ചിത്രത്തിലേയ്ക്ക് ചാക്കോച്ചൻ എത്തുന്നത്. ആൻ അഗസ്റ്റിൻ നായികയായി എത്തിയ ചിത്രം ജനങ്ങളുടെ ഇടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ പുളളി പുലികളും ആട്ടിൻ കുട്ടിയും വൻ വിജയമായിരുന്നു. അതിനു ശേഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തട്ടിൻ പുറത്ത് അച്ച്യുതൻ.

     ചാക്കോച്ചൻ നോ പറഞ്ഞു

    ചാക്കോച്ചൻ നോ പറഞ്ഞു

    തട്ടിൻ പുറത്ത് അച്ച്യുതൻ ചാക്കോച്ചൻ ആദ്യം നോ പറഞ്ഞ ചിത്രമായിരുന്നുവത്രേ. മറ്റു തിരക്കുകൾ കാരണം ഈ ചിത്രത്തിൽ അഭിനയിക്കാൻ പറ്റില്ലെന്ന് താരം ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി അദ്ദേം ഈ സിനിമയിലേയ്ക്ക് അഭിനയിതക്കാൻ വരുകയായിരുന്നെന്നും ലാൽ ജോസ് പറഞ്ഞു. അതു തന്നെയാണ് താനുമായി ചാക്കോച്ചനുള്ള സ്വാതന്ത്ര്യവും.

    ഹെവി രംഗങ്ങൾ

    ഹെവി രംഗങ്ങൾ

    ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത താരമാണ് ചാക്കോച്ചൻ. ഒരരുപാട് ബുദ്ധിമുട്ടുകൾ ചിത്രത്തിന് വേണ്ടി അദ്ദേഹം സഹിച്ചു. ഈ ചിത്രത്തിൽ തട്ടിൻ പുറത്തു കയറി നിൽക്കുന്ന ഒരുപപാട് രംഗങ്ങളുണ്ട്. വളരെയധികം ചൂടും പൊടിയും നിറഞ്ഞതാണ് തട്ടിൻ പുറം. അവിടെയൊക്കെ നിന്നാണ് ചാക്കോച്ചൻ അഭിനയിച്ചത്. അതു പോലെ ചിത്രത്തിൽ അത്ര ഹെവി രംഗങ്ങളൊന്നുമില്ല. അത്രയ്ക്ക് റിയലസ്റ്റിക്കായ ചിത്രമാണിത്.

    ചാക്കോച്ചന്റെ ക്ഷമ രക്ഷിച്ചു

    ചാക്കോച്ചന്റെ ക്ഷമ രക്ഷിച്ചു

    ചിത്രത്തിലെ രംഗങ്ങളൊക്കെ തട്ടിൻ പുറത്തുവെച്ചും മറ്റും ചിത്രീകരിച്ചതാണ്. ചാക്കോച്ചനെ പോലെ ക്ഷമയുളള ആളല്ലായിരുന്നു ആ ചിത്രം ചെയ്യുന്നതെങ്കിൽ താൻ ഉറപ്പായും പെട്ടു പോയോനെയെന്നും താരം ലാൽ ജോസ് പറഞ്ഞു. താൻ തന്നെ തട്ടിൻ പുറത്തു കയറി അൽപം കഴിഞ്ഞാൽ അസ്വസ്തതയുണ്ടാകും. നൂറ്റാണ്ടുകളായി പൊടി പിടിച്ചു കിടക്കുന്ന തട്ടിൻപുറത്തുവെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സീൻ കഴിഞ്ഞ് വരുമ്പോൾ ചാക്കോച്ചിന്റെ രൂപം കരിവേഷമായിരിക്കുമെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു

    English summary
    first time kujacko boban not willing thattinpurath achuthan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X