»   » ആസിഫ് അലിയുടെ പ്രചണ്ഡന ഗാനത്തിന്, പ്രേക്ഷകരുടെ വന്‍ വരവേല്‍പ്പ്!!! ഇത് പൊളിക്കും!!!

ആസിഫ് അലിയുടെ പ്രചണ്ഡന ഗാനത്തിന്, പ്രേക്ഷകരുടെ വന്‍ വരവേല്‍പ്പ്!!! ഇത് പൊളിക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനായി എത്തുന്ന പുതിയ സണ്‍ഡേ ഹോളിഡേയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ബൈസിക്കള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലിക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രത്യക്ഷപ്പെടുന്ന കണ്ടോ നിന്റെ കണ്ണില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് യൂടൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സംവിധായകനായി ജിസ് ജോയ് ആണ്. 

Sunday Holiday

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. രണ്ട് വ്യത്യസ്ത കാഴ്ചപ്പാടില്‍ പറയുന്ന റിയലിസ്റ്റിക് പ്രണയ കഥയാണ് സണ്‍ഡേ ഹോളിഡേ. ഒരു ഞായറാഴ്ച നടക്കുന്ന സംഭവത്തിലൂടെയും ഒരു ബാന്‍ഡ് സെറ്റ് മാസ്റ്ററുടേയും മകന്റെയും ജീവിതത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്. അപര്‍ണ ബാലമുരളിയും പ്രേതം ഫെയിം ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. 

മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മക്വാട്രോ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷീന്‍ ഹെലനാണ്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

English summary
Asif Ali’s upcoming movie Sunday Holiday is gearing up for release. The movie, written and directed by Jis Joy stars Maheshinte Prathikaram fame Aparna Balamurali as the female lead. Lyrics for the song ‘Kando Ninte Kannil’ (Prajandanam) is written by the director Jis Joy himself. His quirky lyrics are set to tune by Deepak Dev.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam