എട്ടും പൊട്ടും തിരിയാത്തവര്‍ ഇതൊന്ന് കാണുക
ആസിഫ് അലി, ശ്രീനിവാസന്‍, ടോവിനോ തോമസ്, മുക്ത, ഹണി റോസ്, രചന നാരായണന്‍ കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന പുതിയ ചിത്രമാണ് യു ടൂ ബ്രൂട്ടസ്. വളരെ രസകരമായ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
എട്ടും പൊട്ടും തിരിയാത്തവര്‍ക്കുള്ളതാണ് റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് റോബി എബ്രഹാം ഈണം നല്‍കിയ ഈ പാട്ട്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിയ്യകിുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ഒരൊറ്റ പാട്ടില്‍ എത്തുന്നുണ്ട്.

സ്‌നേഹത്തോടെയുള്ള സഹോദരങ്ങള്‍ പിണങ്ങിയാലുണ്ടാവുന്ന മുഹൂര്‍ത്തങ്ങളാണ് രൂപേഷ് പീതാംബരന്‍ യൂ ടൂ ബ്രൂട്ടസില്‍ പറയുന്നത്. ആസിഫ് അലിയും ശ്രീനിവാസനും ചിത്രത്തില്‍ സഹോദരങ്ങളായാണ് എത്തുന്നത്.
തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരി എന്ന ചേട്ടനായി ശ്രീനിവാസനും അഭി എന്ന അനുജനായി ആസിഫ് അലിയും എത്തുന്നു. മാതാപിതാക്കളില്ലാത്ത ഇവര്‍ അത്രയ്ക്കും സ്‌നേഹത്തോടെയാണു കഴിയുന്നത്. എന്നാല്‍ അഭി അപര്‍ണ്ണയെ (രചന നാരായണന്‍കുട്ടി) പ്രണയിച്ചത് ചേട്ടന് ഇഷ്ടപ്പെട്ടില്ല. ചേട്ടര്‍ എതിര്‍ത്തതോടെ അഭി വീട്ടില്‍ നിന്നിറങ്ങിപ്പോയി.
അനുജന്‍ വീടുവിട്ടപ്പോള്‍ ചേട്ടന്‍ മൂന്നു യുവാക്കളെ പേയിങ് ഗസ്റ്റ് ആയി വീട്ടില്‍ പാര്‍പ്പിച്ചു. അനുജനു പകരം കണ്ടെത്തിയ മൂന്നുപേരും ഹരിയെ പറ്റിക്കുകയായിരുന്നു. അന്നേരമാണ് ഹരി അഭിനയുടെ സ്‌നേഹം തിരിച്ചറിയുന്നത്. അതേപോലെ ഹരിയുടെ സ്‌നേഹം അഭിയും. നല്ല ഗോള്‍ഡന്‍ ചതി എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.


Click it and Unblock the Notifications











