»   » അഞ്ച് സംവിധായകര്‍ അഭിനേതാക്കളാകുന്നു

അഞ്ച് സംവിധായകര്‍ അഭിനേതാക്കളാകുന്നു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി:അഞ്ച് സംവിധായകര്‍ ഒരു സിനിമയ്ക്കായി ഒന്നിയ്ക്കുന്നു. ഒന്നിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അഭിനയിക്കുന്നു. ആക്ഷനും കട്ടും പറഞ്ഞ് ശീലിച്ച അഞ്ച് സംവിധായക പ്രതിഭകളെയാണ് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടു വരുന്നത്. സുജിത്ത് എസ് നായര്‍ ഒരുക്കുന്ന 'ഒരു കൊറിയന്‍ പടം' എന്ന ചിത്രത്തിലാണ് സംവിധായകര്‍ അഭിനേതാക്കളാകുന്നത്. ഇവരില്‍ ചിലര്‍ സംവിധായകരെന്ന നിലയില്‍ തന്നെയാണ് അഭിനയിക്കുന്നത് മറ്റ് ചിലരാകട്ടെ കഥാപാത്രങ്ങളായി മാറുകയാണ്.

ഷട്ടര്‍ സിനിമയുടെ സംവിധായകനും നടനുമായ ജോയ് മാത്യു, ആമേന്‍ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പള്ളിശ്ശേരി, ഹസ്ബന്റ്‌സ് ഇന്‍ ഗോവയുടെ സംവിധായകന്‍ സജി സുരേന്ദ്രന്‍ എന്നിവര്‍ സംവിധായകര്‍ ആയി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Joy Mathew, Saji Surendran

സംവിധായകരായ എംഎ നിഷാദും, ശ്യാം മോഹനും ചിത്രത്തില്‍ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഒരു കൊറിയന്‍ സിനിമയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ഒരു മലയാള സിനിമയുടെ നിര്‍മ്മാണമാണ് സിനിമയുടെ ഇതിവൃത്തം. മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തില്‍ നായകന്‍.

തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുന്നത്. ഇതിന് പുറമെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ കൊറിയയില്‍ വച്ച് ചിത്രീകരിയ്ക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്. മിത്രാ കുര്യന്‍, ദേവി അജിത്ത്, മോളി കണ്ണമാലി, ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതിന് പുറമെ ചില കൊറിയന്‍ നടന്‍മാരും ചിത്രത്തില്‍ അഭിനയിക്കും.

English summary
Mollywood will soon witness a movie which will have a group of directors in the actors' garb. Sujith S Nair's Oru Korean Padam will have five directors from the industry, some of them playing themselves and the rest as different characters

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam