»   » നയന്‍താരയ്ക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍

നയന്‍താരയ്ക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍

By: സ്വന്തം ലേഖകന്‍
Subscribe to Filmibeat Malayalam

ചിമ്പു, പ്രഭുദേവ...ബാക്കി മൂന്ന് ഭര്‍ത്താക്കന്മാര്‍ ആരൊക്കെയെന്നാവും നിങ്ങളുടെ ആലോചന. എന്നാല്‍ ജീവിതത്തിലല്ല, വെള്ളിത്തിരയിലാണ് നയന്‍സ് അഞ്ച് പേരുടെ ഭാര്യയായി അവതാരമെടുക്കുന്നത്.

nayanthara

അതേ സീതയ്ക്ക് ശേഷം മറ്റൊരു ഇതിഹാസകഥാപാത്രം കൂടി നയന്‍താരയെ തേടിയെത്തുകയാണ്. മഹാഭാരതത്തിലെ ദ്രൗപദിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് നയന്‍സിന് ലഭിച്ചിരിയ്ക്കുന്നത്.

ശ്രീ രാമരാജ്യത്തില്‍ സീതയായി തിളങ്ങിയ നയന്‍സ് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തിരുന്നു. തെലുങ്കിലെ സൂപ്പര്‍താരം ബാലകൃഷ്ണ ശ്രീരാമനായി വേഷമിട്ട ചിത്രത്തിലായിരുന്നു നയന്‍സ് സീതയായി അഭിനയിച്ചത്. ഇപ്പോള്‍ ബാലകൃഷ്ണ തന്നെയാണ് പാഞ്ചാലിയാവാനും നയന്‍സിനെ ക്ഷണിച്ചിരിയ്ക്കുന്നതെന്ന് സൂചനകളുണ്ട്.എന്നാല്‍ ഈ ചിത്രത്തില്‍ ബാലകൃഷ്ണയുടെ വേഷം എന്തെന്ന കാര്യം വ്യക്തമല്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നടി സൗന്ദര്യയെ നായികയാക്കി ഈ പ്രൊജക്ട് ചെയ്യാന്‍ ബാലകൃഷ്ണ ആലോചിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും സീതയ്ക്ക് പിന്നാലെ ദ്രൗപദിയായി അവതാരമെടുക്കാന്‍ നയന്‍സ് തയാറാവുമെന്ന് തന്നെയാണ് ടോളിവുഡിന്റെ പ്രതീക്ഷ.

English summary
Yeah, you heard us right. Nayanthara is to act as wife of five.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam