പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

By Aswathi

ഇന്നലെ പ്രണയ ദിനത്തില്‍ മലയാളികള്‍ കാത്തിരിയ്ക്കുന്ന അഞ്ച് പ്രണയ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ അഞ്ച് പ്രണയ ചിത്രങ്ങള്‍. അതിലൊന്ന് തമിഴിലാണ്. പക്ഷെ, നായകനും നായികയും ഇങ്ങ് കേരളത്തില്‍ നിന്നുള്ളതായതുകൊണ്ടും സംവിധായകന്‍ മണിരത്‌നമായതുകൊണ്ടും മലയാളികള്‍ പ്രതീക്ഷിക്കുന്ന ചിത്രങ്ങളിലൊന്നില്‍ അതും പെടുത്താം.

ഇനി സിനിമകള്‍ ഏതൊക്കെയാണെന്നല്ലേ. താഴെ കാണുന്ന് സ്ലൈഡുകള്‍ നോക്കൂ.

 ഓകെ കണ്‍മണി

പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ കണ്‍മണി. പ്രണയദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പിസി ശ്രീറാം ഛായാഗ്രഹണം വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാനാണ്. കനിഹയും പ്രകാശ് രാജുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍

100 ഡെയ്‌സ് ഓഫ് ലവ്

പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

ദുല്‍ഖര്‍ സല്‍മാന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മറ്റൊരു ചിത്രമാണ് കമലിന്റെ മകന്‍ ജാനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്. നിത്യ മേനോന്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായിക. ഗ്രിഗറിയും അജു വര്‍ഗീസും ഹാസ്യത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ചിത്രത്തിലെത്തുന്നുണ്ട്.

പ്രേമം

പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

നേരത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ തന്നെ ഇതുമൊരു പ്രണയ ചിത്രം.

ഒരു വടക്കന്‍ സെല്‍ഫി

പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന മറ്റൊരു നിവിന്‍ പോളി ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി . ബാലതാരമായിരുന്ന മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്ന ചിത്ത്രിനും പറയാനുള്ളത് ഒരു വടക്കന്‍ പ്രണയത്തെ കുറിച്ചാണ്. വിനീത് ശ്രീനിവാസനും അജു വര്‍ഗീസും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് വിനീത് ശ്രീനിവാസനാണ്. അദ്ദേഹത്തിന്റെ ശിഷ്യന്‍ ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആകാശവാണി

പ്രണയിക്കാന്‍ അഞ്ച് സിനിമകള്‍ വരുന്നു

വിവാഹത്തിന് ശേഷമുള്ള പ്രണയമാണ് കൈലാസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയില്‍ പറയുന്നത്. കാവ്യയും വിജയ് ബാബുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തത് പ്രണയ ദിനത്തിലാണ്. ഒരു കൊതുക് കണ്ട കഥ എന്നാണ് ടൈറ്റില്‍ ടാഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X