»   » സക്കറിയയുടെ ഗര്‍ഭിണികള്‍; ലാല്‍ നായകന്‍

സക്കറിയയുടെ ഗര്‍ഭിണികള്‍; ലാല്‍ നായകന്‍

Posted By: Super
Subscribe to Filmibeat Malayalam
Lal
സ്ത്രീപക്ഷ സിനിമകളുടെ വസന്തകാലമാണിപ്പോള്‍. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രശ്‌നങ്ങളില്‍ തളര്‍ന്ന സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയുമെല്ലാം കഥകളാണ് പല സിനിമകളും വിഷയമാക്കുന്നത്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തുകയാണ്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അഞ്ച് ഗര്‍ഭിണികള്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, സനുഷ, സാന്ദ്ര തോമസ്, ലക്ഷ്മി, മീന എന്നിവരാണ് ഗര്‍ഭിണികളുടെ സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിനടുത്ത് ചികിത്സയ്‌ക്കെത്തുന്നത്. സക്കറിയയായി അഭിനയിക്കുന്നത് ലാല്‍ ആണ്. പലപ്രായത്തിലുള്ള ഗര്‍ഭിണികളെയും അവരുടെ ജീവിതത്തെയുമാണ് സിനിമ ചിത്രീകരിക്കുന്നത്.

പതിനാറ് വയസ്സുള്ള ഗര്‍ഭിണിയായിട്ടാണ് സനുഷ എത്തുന്നത്. അവിഹിതമായി ഗര്‍ഭിണിയായ എന്നാല്‍ കുഞ്ഞിനെ നശിപ്പിച്ചുകളയാന്‍ തയ്യാറല്ലാത്ത ഒരു പെണ്‍കുട്ടിയായിട്ടാണ് സനുഷ അഭിനയിക്കുന്നത്. വളരെ പ്രായക്കൂടുതലുള്ള ഒരാളുടെ ഭാര്യയുടെ റോളിലാണ് റിമ കല്ലിങ്കല്‍ എത്തുന്നത്. അതേസമയം അമ്മയാകുകയെന്ന മോഹസാഫല്യത്തിനായി തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീയായി ലക്ഷ്മി അഭിനയിക്കുമ്പോള്‍ വിവാഹശേഷവും പരപുരുഷ ബന്ധം തുടരുന്ന വീട്ടമ്മയായി സാന്ദ്ര തോമസ് വേഷമിടുന്നു.

നടി മീന ലാലിന്റെ ഭാര്യയായാണ് വേഷമിടുന്നത്. ഏറെക്കാലത്തിന് ശേഷം നടി മീന അഭിനയിയ്ക്കുന്ന ചിത്രം കൂടിയാണിത്. അനീഷ് അന്‍വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ പറഞ്ഞപ്പോള്‍ത്തന്നെ സക്കറിയായി അഭിനയിക്കാന്‍ ലാല്‍ തയ്യാറാവുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ചിത്രത്തില്‍ അജു വര്‍ഗ്ഗീസ് ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Aneesh Anwar's Zachariyayude Garbhinikal will add one more to the list, bringing onscreen the story of a gynaecologist and the five women in his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam