നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം?
നിവിന്‍ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ പ്രേമം വീണ്ടും എത്തുകയാണ്. ചിത്രം കണ്ടവരാരും മേരിയുടെ കൂട്ടുകാരനെയും മറന്നു കാണാനിടയില്ല. അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും തമ്മിലുള്ള സൗഹൃദമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് അല്‍ത്താഫ് സലിം വ്യക്തമാക്കിയിരുന്നു.
നടനായി സിനിമയില്‍ തുടങ്ങിയ അല്‍ത്താഫ് സലീം സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ടീസറും ലൊക്കേഷന്‍ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് ഈ ഡേറ്റ് തിരഞ്ഞെടുത്തിന് പിന്നില്‍ ചില പ്രത്യേകതകളുണ്ട്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആലുവയിലെ ആ ഗ്യാങ്ങ് വീണ്ടും ഒരുമിക്കുന്നു
സിനിമാ സ്വപ്‌നവുമായി ആലുവയില്‍ കറങ്ങി നടന്നിരുന്ന ആ സുഹൃത് സംഘത്തെ മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. നേരത്തിലും പ്രേമത്തിലുമൊക്കം വര്‍ക്കൗട്ട് ചെയ്ത അതേ കെമിസ്ട്രി വീണ്ടും ആവര്‍ത്തിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായി
ചിത്രത്തിന്റെ പ്രമോയും ഷൂട്ടിങ്ങിനിടയിലെ വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

ഐശ്വര്യ ലക്ഷ്മിയുടെ അരങ്ങേറ്റം
അറിയപ്പെടുന്ന മോഡല്‍ കൂടിയായ ഐശ്വര്യ ലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ലുക്കിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളെ വെല്ലുന്ന ഐശ്വര്യയുടെ പ്കടനം എങ്ങനെയാണെന്നറിയാനുള്ള കാത്തിരിപ്പിനു കൂടിയാണ് വെള്ളിയാഴ്ച വിരാമമാവുന്നത്.

സ്റ്റീവ് ലോപ്പസിനു ശേഷം അഹാന എത്തുന്നു
ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം അഹാന കൃഷ്ണകുമാര്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. അഹാനയുടെ മികച്ച പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തി കൃഷ്ണ തിരിച്ചു വരുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം നിവിന്‍ പോളിയുടെ അമ്മ വേഷത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.


Click it and Unblock the Notifications