മനു അങ്കിള്‍ സ്റ്റൈലില്‍ പുതിയ ചിത്രം

By Super

എല്ലാതരത്തില്‍പ്പെട്ട പ്രേക്ഷകരും ഇഷ്ടപ്പെട്ടൊരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായ മനു അങ്കിള്‍. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ആ ചിത്രം പുറത്തിറങ്ങിയത് 1988ലായിരുന്നു. ചിത്രവും ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരുന്നു. മലയാളചലച്ചിത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള നല്ല ചിത്രങ്ങളുടെ പട്ടികയില്‍ മനു അങ്കിളും ഇടം നേടിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി മനു അങ്കിള്‍ മാതൃകയില്‍ ഒരു പുതിയ ചിത്രമെത്തുകയാണ്. ഒട്ടേറെ പ്രത്യേകതളുമായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.

ജയസൂര്യയും രമ്യ നമ്പീശനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്കൊപ്പം അഞ്ച് കുട്ടികളും ഉണ്ട്. കുട്ടികളെല്ലാം താരസന്തതികളാണെന്നതാണ് ശ്രദ്ധേയം. പക്ഷേ ഏതൊക്കെ താരങ്ങളുടെ മക്കളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നകാര്യം ഇപ്പോഴും സസ്‌പെന്‍സാണ്. ഇക്കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനരംഗത്തെ പുതുമുഖക്കാരായ റോജിന്‍, ഷനില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. രമ്യ നമ്പീശന്റെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്ിതന് സംഗീതമൊരുക്കുന്നത്. സാന്ദ്ര തോമസാണ് നിര്‍മ്മാതാവ്.

പ്രതാപ് പോത്തന്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്, മാത്രമല്ല ഒരു പ്രശസ്തനടന്റെ അതിഥിവേഷവും ചിത്രത്തിലുണ്ട്. ഈ നടന്‍ ആരാണെന്നകാര്യവും സസ്‌പെന്‍സാണ്. 2013 മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അരിയുന്നത്. കൊച്ചിയായിരിക്കും ലൊക്കേഷന്‍. എന്തായാലും മനു അങ്കിള്‍ ശൈലിയില്‍ ഒരുങ്ങാന്‍ പോകുന്ന ഈ ചിത്രം കുട്ടികളെയും കുടുംബപ്രേക്ഷകരെയും മുന്നിന്‍ക്കണ്ടാണ് ഒരുങ്ങുന്നത്. മനു അങ്കില്‍ നേടിയെടുത്തപോലെ ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡുമെല്ലാം വാരിക്കൂട്ടാന്‍ പോന്നൊരു ചിത്രമാണോ ഏറെ സസ്‌പെന്‍സുകള്‍ ബാക്കിയാക്കുന്ന ഈ ചിത്രമെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X