For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  By Aswini
  |

  മറ്റൊരു സിനിമാ ഇന്റസ്ട്രിയിലും ഇല്ലാത്ത ഒരു ഹെല്‍ത്തി മത്സരമാണ് മലയാള സിനിമാ ലോകത്ത് നടക്കുന്നത്. കഴിവുള്ളതും നല്ല സിനിമകളെ പ്രമോട്ട് ചെയ്യുന്നതുമായി കുറച്ച് നായകന്മാര്‍ നമുക്കുണ്ട് എന്ന കാര്യത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.

  പ്രായം കൊണ്ട് ചെറുതാണെങ്കിലും അഭിനയം കൊണ്ട് പക്വത കാണിക്കുന്ന മലയാളത്തിലെ അഞ്ച് യുവ താരങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്ക് അധികം ആലോചിക്കേണ്ടതില്ല. എന്നിരുന്നാലും അവരെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാം എന്ന് തോന്നുന്നു,

  നിവിന്‍ പോളി

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  തനി ആളായി വെള്ളിത്തിരയില്‍ എത്തിയതാണ് നിവിന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത്, ദിലീപ് നിര്‍മിച്ച മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്റെ തുടക്കം. 2012 ല്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് കിട്ടി. നിവിന്റെ കരിയറിലെ ഏറ്റവും നല്ല വര്‍ഷം 2014 ആണ്. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് അങ്ങനെ നിവിന്‍ കൈവച്ച ചിത്രങ്ങളെല്ലാം പോയ വര്‍ഷം മികച്ച അഭിപ്രായങ്ങള്‍ നേടി. ഈ വര്‍ഷം പ്രേമം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്കെത്തി നിവിന്‍. 2014ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി

  ദുല്‍ഖര്‍ സല്‍മാന്‍

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലോടെയാണ് സെക്കന്‍ ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ താരപുത്രന്‍ മറ്റൊരു ലെവലിലേക്കുയര്‍ന്നു. ദുല്‍ഖറിന്റെ ഹാന്റ്‌സം ലുക്കും അഭിനയ മികവും നടന് പെട്ടന്ന് ആരാധകരെ നേടിക്കൊടുത്തു. അതിന് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്‌സ്, 100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ദുല്‍ഖര്‍ വീണ്ടും മുന്നോട്ടോടി. ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ നടന്‍ ബോളിവുഡില്‍ നിന്നുവരെ പ്രശ്‌സകള്‍ നേടി

  ഫഹദ് ഫാസില്‍

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  തുടക്കം പാളിയെങ്കിലും രണ്ടാം വരവിലൂടെ നായക സങ്കല്‍പങ്ങള്‍ തിരുത്തി എഴുതിയ നടനാണ് ഫഹദ് ഫാസില്‍. 2002 ല്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. അത് പാളിയപ്പോള്‍ കേരള കഫെ എന്ന ചിത്രത്തിലൂടെ 2009 ല്‍ തിരിച്ചുവന്നു. ചാപ്പാകുരിശ് എന്ന ചിത്രമാണ് നടന് കരിയര്‍ ബ്രേക്ക് നല്‍കിയത്. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രത്തിലെ അഭിനയത്തിന് 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഫഹദ് നേടി.

  പൃഥ്വിരാജ്

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  വിമര്‍ശിച്ചവരെ പോലും ആരാധകരാക്കിയ നടനാണ് പൃഥ്വി. നന്ദനം എന്ന ചിത്രത്തിലൂടെ 18 ാം വയസ്സില്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജിന് കരിയറില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് പൃഥ്വി ഇരിക്കുന്ന സ്ഥാനം മലയാള സിനിമയില്‍ ഏറ്റവും മുകളിലാണ്. ഉറുമി, ഇന്ത്യന്‍ റുപീ, സെല്ലു ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, അയാളും ഞാനും തമ്മില്‍ തുടങ്ങി ഇപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ വരെ വന്നു നില്‍ക്കുന്നു പൃഥ്വിയുടെ വിജയ യാത്ര. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും നല്ല പേര് സമ്പാദിക്കാന്‍ പൃഥ്വിയ്ക്ക് സാധിച്ചു. രണ്ട് പ്രാവശ്യം കേരള സംസ്ഥാന പുരസ്‌കാരവും നേടി

  ആസിഫ് അലി

  മലയാളത്തില്‍ പരസ്പരം മത്സരിച്ചഭിനയിക്കുന്ന അഞ്ച് യുവതാരങ്ങള്‍

  വലിയ വലിയ വിജയങ്ങളൊന്നുമില്ലെങ്കിലും പെട്ടന്ന് ആരാധകരെ സമ്പാദിച്ച കൂട്ടത്തിലാണ് ആസിഫ് അലി. ലുക്കാണ് കാര്യം. ഋതു എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആസിഫ് അലി ക്ലിക്കായിരുന്നു. പിന്നീട് ട്രാഫിക്, സാള്‍ട്ട് ആന്‍ പെപ്പര്‍, ഹണീബി തുടങ്ങിയ ചിത്രങ്ങളിലൂടെ നടന്നെത്തി. കഴിഞ്ഞവര്‍ഷം ചെയ്ത സപ്തമശ്രീ തസ്‌കര, നിര്‍ണായകം എന്നീ ചിത്രങ്ങളിലെ അഭിനയം പ്രശംസിക്കപ്പെട്ടു. ഇപ്പോള്‍ ആദംസ് വേള്‍ഡ് ഓഫ് എന്റര്‍ടൈന്‍മെന്റ് എന്ന പേരില്‍ നിര്‍മാണ രംഗത്തും കൈവച്ചിരിയ്ക്കുകയാണ് ആസിഫ്

  English summary
  Dulquer to Prithviraj: Five young Mollywood actors to watch out for
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X