ഫ്ലാഷ് പൂര്‍ത്തിയായി
ഏറെ പ്രതീക്ഷകളോടെ ക്രിസ്മസ് ചിത്രമായി അണിയിച്ചൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഫ്ലാഷിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം സിബി മലയിലും മോഹന്‍ലാലും ഫ്ലാഷിലൂടെ ഒന്നിക്കുകയാണ്.
2002ല്‍ ക്രിസ്മസ് ചിത്രമായി പുറത്തിറങ്ങിയ ദേവദൂതനാണ് ഇതിനു മുമ്പത്തെ മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രം. ദേവദൂതന്‍ വന്‍പരാജയമായിരുന്നെങ്കിലും ഫ്ലാഷ് എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു എന്റര്‍ടെയ്നര്‍ ആണെന്നാണ് അണിയറശില്പികള്‍ അവകാശപ്പെടുന്നത്.
സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഫ്ലാഷ് വ്യത്യസ്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. എസ്. ഭാസുരചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് ഫ്ലാഷ് റിലീസ് ചെയ്യുന്നത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ കയ്പ് മാറ്റാന്‍ മോഹന്‍ലാലിന് ഒരു ഹിറ്റ് അനിവാര്യമാണ്. അത് സൃഷ്ടിക്കാന്‍ സിബി മലയിലിന് കഴിഞ്ഞാല്‍ അത് മോഹന്‍ലാലിന് കിട്ടുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമായിരിക്കും.
ഫ്ലാഷിന്റെ ചിത്രീകരണാനന്തര ജോലികള്‍ തിരുവനന്തപുരം വിസ്മയ സ്റ്റുഡിയോയില്‍ നടന്നുവരികയാണ്.


Click it and Unblock the Notifications