»   » ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫ്ലാഷ് മോബ്! ഇങ്ങനെയും ഓണം ആഘോഷിക്കാമോ?

ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫ്ലാഷ് മോബ്! ഇങ്ങനെയും ഓണം ആഘോഷിക്കാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ആദി. ജിത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരബാദില്‍ നടക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇത്തവണ ഓണം ലൊക്കേഷനില്‍ നിന്നുമാണ്. എന്നാല്‍ അവിടെ ആഘോഷിക്കാനുള്ള അവസരം കിട്ടാത്തതിനെ തുടര്‍ന്ന് ടീം ഫഌഷ് മോബ് തയ്യാറാക്കിയിരിക്കുകയാണ്.

വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!

ഹൈദരബാദില്‍ ആയത് കൊണ്ട് ഓണസദ്യ കിട്ടിയില്ലെന്നും അതിനാല്‍ ചിത്രത്തിന്റെ അണിയറയിലുള്ള സ്ത്രീകള്‍ ചേര്‍ന്നാണ് ഓണം വ്യത്യസ്തമായി ആഘോഷിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ ജിത്തു ജോസഫ് ഫേസ്ബുക്ക് ലൈവിലൂടെയാണ് പറഞ്ഞത്.

ആദി

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് ആദി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ നടക്കുകയാണ്.

ഓണാഘോഷം

ഹൈദരബാദില്‍ ആയത് കൊണ്ട്് ഓണസദ്യ കിട്ടിയില്ലെന്നും അതിനാല്‍ ഡാന്‍സ് കളിച്ചും മറ്റും ആഘോഷിക്കുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്. അതിന് വേണ്ടി ഒരു ഫഌഷ് മോബാണ് തയ്യാറാക്കിയിരുന്നത്.

തിരുവാതിര

സിനിമയുടെ സെറ്റിലുണ്ടായിരുന്ന സ്ത്രീകളെല്ലാം ഷര്‍ട്ടും മുണ്ടും ധരിച്ച് തിരുവാതിരകളിയും അതിനൊപ്പം എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനുമൊപ്പം ഡാന്‍സ് കളിക്കുകയായിരുന്നു.

ചിത്രീകരണം പുരോഗമിക്കുന്നു

ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ശേഷം ബാംഗ്ലൂരിലായിരുന്നു. അവിടെ നിന്നുമാണ് ഇപ്പോള്‍ ഹൈദരാബാദിലേക്ക് പോയിരിക്കുന്നത്.

നായികമാര്‍

ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തില്‍ നായിക പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ലെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ചിത്രത്തില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഷറഫുദ്ദീന്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലൊക്കേഷന്‍സ്

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു, എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

English summary
Flash mob from Aadi location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam